ന്യൂഡല്‍ഹി: കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഐസയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധത്തില്‍ ജന്തര്‍മന്തറില്‍ സംഘര്‍ഷം. വിദ്യാര്‍ത്ഥികളെ പോലീസ് ബലമായി മാറ്റാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ബലപ്രയോഗത്തില്‍ പരിക്കേറ്റിട്ടുണ്ട്.








