മലപ്പുറം: വിജിലന്‍സെത്തിയപ്പോള്‍ കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്‌ളഷ് ചെയ്ത, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍. മലപ്പുറം തിരൂരങ്ങാടി നഗരസഭ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീജിയാണ് പിടിയിലായത്. വിജിലന്‍സ് വീട്ടിലെത്തി പൈപ്പ് തകര്‍ത്ത് പണം കണ്ടെത്തുകയായിരുന്നു. പതിനായിരം രൂപ ക്ലോസറ്റിലിട്ടത്. പ്രവാസി വനിതയുടെ ഹോട്ടലിനും, ജ്യൂസ് ഷോപ്പിനും ലൈസന്‍സിന് വേണ്ടിയാണ് ശ്രീജി പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്.








