തിരുവനന്തപുരം: കോര്‍പറേഷനിലെ സിപിഎം കൗണ്‍സിലര്‍ അജിനെതിരായ കൈക്കൂലി ആരോപണത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത് വിട്ട് പരാതിക്കാരന് സഞ്ജു. 14 സെന്റ് പുറമ്പോക്ക് ഭൂമി മുന്‍പും മറിച്ചു വിറ്റുവെന്ന് സിപിഎം നേതാവ് അജിന് പറയുന്ന വീഡിയോ സഞ്ജു പുറത്തുവിട്ടു.
കോര്പറേഷന് അനുകൂലമായി കോടതി വിധിച്ച സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിപ്പിച്ചു നല്കി വിറ്റെന്നും ഇതിന് ആവശ്യമായ സഹായം നല്‍കിയെന്നും അജിന് പറയുന്ന ദൃശ്യങ്ങള്‍ ആണ് സഞ്ജു പുറത്തുവിട്ടത്. താന്‍ ഇടപെട്ടില്ലായിരുന്നു എങ്കില്‍ സര്‍ക്കാരിന്റെ സ്ഥലം സര്‍ക്കാര്‍ കൊണ്ട് പോയേനെ എന്നും അജിന് പറയുന്നത് ദൃശ്യങ്ങളിലുണ്ട്.








