തൃശ്ശൂർ: ദ കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് തൃശ്ശൂർ, 23-ാം തൃശ്ശൂർ സ്കൗട്ട് (ഓപ്പൺ) ഗ്രൂപ്പിന്റെ 63-ാമത് വാർഷിക ദിനാഘോഷവും ഗാന്ധി ജയന്തി ആഘോഷങ്ങളും പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. തൃശ്ശൂർ വിദ്യാർത്ഥി കോർണറിലും ടൗൺഹാളിലുമായിട്ടാണ് വിവിധ പരിപാടികൾ നടന്നത്.
രാവിലെ 8.30-ന് വിദ്യാർത്ഥി കോർണറിൽ ആരംഭിച്ച ചടങ്ങിൽ സ്കൗട്ട് – ഗൈഡ് കുട്ടികളുടെ ടെന്റ് നിർമ്മാണം (Tent Pitching), ക്രാഫ്റ്റ് മത്സരങ്ങൾ എന്നിവ നടന്നു. മത്സരങ്ങളുടെ ഉദ്ഘാടനം തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ. നകുൽ രാജേന്ദ്ര ദേശ്മുഖ് IPS നിർവ്വഹിച്ചു. തൃശ്ശൂർ KSBSG ഡിസ്ട്രിക്റ്റ് കമ്മീഷണർ (HQ) ശ്രീ. തോമസ് സി.ഐ. സ്വാഗതം ആശംസിച്ചു. ചടങ്ങിൽ ശ്രീ. ടി.പി. നൂറുൽ അമീൻ (ASOC CR KSBSG), ശ്രീ. പി.എസ്. റോഷ് (LA സെക്രട്ടറി, ചേർപ്പ്), ശ്രീ. മാർട്ടിൻ പോൾ (LA സെക്രട്ടറി, ഈസ്റ്റ്), ശ്രീ. പി.വി. ജോൺസൺ (LA സെക്രട്ടറി, വെസ്റ്റ്) എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. അഡ്വ. ഡേവീസ് കണ്ണുകാടൻ (ADC (S), KSBSG തൃശ്ശൂർ) നന്ദി രേഖപ്പെടുത്തി.
ഉച്ചയ്ക്ക് 2.30-ന് ടൗൺഹാളിൽ വെച്ച് നടന്ന പൊതുസമ്മേളനവും വാർഷിക ആഘോഷങ്ങളും തൃശ്ശൂർ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്തു. പ്രൊഫ. ഡോ. ഇ.യു. രാജൻ (RSL & നാഷണൽ കമ്മീഷണർ HQ) സ്വാഗതം ആശംസിച്ച ചടങ്ങിൽ ഗ്രൂപ്പ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ. ഒ.എഫ്. ജോയി അധ്യക്ഷത വഹിച്ചു. ഗ്രൂപ്പ് ലീഡർ ശ്രീ. ജോസി ബി. ചാക്കോ 2025-2026 വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
തൃശ്ശൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ശ്രീ. എ. പ്രസാദ് വിശിഷ്ടാതിഥിയായിരുന്നു. തൃശ്ശൂർ ജില്ലാ കളക്ടർ ശ്രീമതി. ശിഖ സുരേന്ദ്രൻ IAS, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ. അജിത് ജോൺ, KSBSG സംസ്ഥാന ട്രഷറർ ശ്രീ. അബ്ദുൽ നാസർ പി., സംസ്ഥാന ട്രെയിനിംഗ് കമ്മീഷണർ (സ്കൗട്ട്) ഡോ. കെ.ടി. ഹരിദാസ്, അസിസ്റ്റന്റ് സ്റ്റേറ്റ് കമ്മീഷണർ (പ്ലാനിംഗ്) ശ്രീ. വി.എസ്. ഡേവിഡ്, KSBSG തൃശ്ശൂർ ജില്ലാ സെക്രട്ടറി ശ്രീ. എ.എം. ജെയ്സൺ, ജില്ലാ ട്രഷറർ ശ്രീ. ഹരീഷ് പി. എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.
വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനം KSBSG തൃശ്ശൂർ വൈസ് പ്രസിഡന്റ് അഡ്വ. ജോസഫ് ടാഗെറ്റ് നിർവ്വഹിച്ചു. ജനറൽ കൺവീനർ ശ്രീ. എഡ്വിൻ ടി. ഷാജു നന്ദി പറഞ്ഞു. ദ








