Newsskerala

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണം: കേരള യൂത്ത് ഫ്രണ്ട്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പി ജെ ജോസഫ് നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ്, കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തൃശ്ശൂരില്‍ സെന്‍റര്‍ പോസ്റ്റ് ഓഫീസില്‍ മുന്നില്‍ സംസ്ഥാന പ്രസിഡണ്ട് കെ വി കണ്ണന്‍ നിര്‍വഹിച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ സംസ്ഥാന വ്യാപകമായ രൂക്ഷമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ കെ വി കണ്ണന്‍ പറഞ്ഞു. കേരള യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്‍റ് ജോബി ആലപ്പാട്ട് അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് സി വി കുരിയാക്കോസ് യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കുന്നത് വരെ ശക്തമായ സമരമുറയുമായി കേരള കോണ്‍ഗ്രസ് പാര്‍ട്ടിയും കേരള യൂത്ത് ഫ്രണ്ടും മുന്നോട്ടുപോകുമെന്ന് കേരള കോണ്‍ഗ്രസ് തൃശ്ശൂര്‍ ജില്ലാ പ്രസിഡന്‍റ് സി വി കുരിയാക്കോസ് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *