Newsskerala

അക്വാറ്റിക് കോംപ്ലക്‌സിലെ നീന്തല്‍ക്കുളത്തിലെ ഗ്യാലറിയില്‍ സ്ഥിരമായി ട്രസ് നിര്‍മ്മിക്കാന്‍ എം.പി ഫണ്ടില്‍ നിന്ന് പണം ലഭ്യമാക്കുമെന്ന് കേന്ദ്രമന്ത്രി 

തൃശൂര്‍: ഇന്നലെ കനത്ത കാറ്റിലും മഴയിലും അക്വാറ്റിക് കോംപ്ലക്‌സിലെ മേല്‍ക്കൂര തകര്‍ന്നുവീണ സ്ഥലവും, പരിക്കേറ്റ വിദ്യാര്‍ത്ഥികളെയും കേന്ദ്രമന്ത്രി സുരേഷ്‌ഗോപി സന്ദര്‍ശിച്ചു. അക്വാറ്റിക് കോംപ്ലക്‌സിലെ നീന്തല്‍ക്കുളത്തിലെ ഗ്യാലറിയില്‍ സ്ഥിരമായി ട്രസ്് നിര്‍മ്മിക്കാന്‍ എം.പി ഫണ്ടില്‍ നിന്ന് പണം ലഭ്യമാക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനല്‍കി.

സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരങ്ങള്‍ നടന്നിരുന്ന  അക്വാട്ടിക് കോംപ്ലക്‌സില്‍ കനത്ത കാറ്റിലും മഴയിലും താല്‍ക്കാലിക മേല്‍ക്കൂരയാണ് ഇന്നലെ തകര്‍ന്നവീണത്. പത്തോളം വിദ്യാര്‍ത്ഥികള്‍ക്കും ഏതാനും രക്ഷിതാക്കള്‍ക്കും പരിക്കേറ്റു. ഇന്നലെ വൈകുന്നേരം 6:30 ഓടെ റിലേ മത്സരങ്ങള്‍ നടക്കുന്നതിനിടയിലാണ് കായികതാരങ്ങളും കാണികളും ഇരുന്നിരുന്ന ഗ്യാലറിക്ക് മുകളിലെ താല്‍ക്കാലിക ഷീറ്റുകളാണ് കാറ്റില്‍ പറന്നു വീണത്. ഷീറ്റ് വീണ് അശ്വിനി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ദേവികയെ കേന്ദ്രമന്ത്രി സന്ദര്‍ശിച്ചു. സംഭവത്തില്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *