കൊച്ചി: കെ – റെയില്‍ പദ്ധതിയുടെ ഡി.പി.ആര് അപൂര്‍ണമാണെന്നും അത് തട്ടിപ്പാണെന്ന് പദ്ധതിക്കായി പ്രാഥമിക പഠനം നടത്തിയ സംഘത്തലവന് അലോക് കുമാര്‍ വര്‍മ്മ. ഒരു മെട്രോ റെയില്‍ പദ്ധതിയല്ല കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റൊരറ്റം വരെ നീണ്ടു കിടക്കുന്ന റെയില്‍വേ ഇടനാഴി ഉള്ള കെ-റെയില്‍ പോലുള്ള പദ്ധതി. പലതരം ഭൂപ്രകൃതിയിലൂടെ കെ- റെയില്‍ പാത പോകുന്നുണ്ട്. അവിടെയെല്ലാം ജിയോളജിക്കല്‍ പഠനം നടത്തേണ്ടത് അത്യാവശ്യമാണ് എന്നാല്‍ അത്തരം പഠനം നടന്നിട്ടില്ല.ആയതിനാല്‍ ഇത്തരമൊരു ഡി.പി.ആര് വച്ച് കേരളത്തിന്റെ വികസനമാതൃക ചര്‍ച്ച ചെയ്യുന്നത് അപഹാസ്യമാണെന്നും വര്‍മ്മ ഒരു മലയാളം വാര്‍ത്താ ചാനലിനോട് ഇന്ന് ഡല്‍ഹിയില്‍ പറഞ്ഞു.
Photo Credit: Twitter