തൃശൂര്‍: ചരിത്രപ്രസിദ്ധമായ ആറാട്ടുപുഴ പൂരത്തിന് വന്‍ജനത്തിരക്ക്. വൈകീട്ട് ആറരയോടെ പൂരത്തിന് തുടക്കമിട്ട് ആറാട്ടുപുഴ ശാസ്താവ് 15 ആനകളുടെ അകമ്പടിയോടെ എഴുന്നള്ളി. പഞ്ചാരിമേളത്തിന് പെരുവനം കുട്ടന്‍മാരാര്‍ പ്രമാണിയായി. തൊട്ടിപ്പാള്‍ ഭഗവതിയോടൊപ്പം ചാത്തക്കുടം ശാസ്താവിന്റെ പൂരം, നെട്ടിശ്ശേരി ശാസ്താവിന്റെ പൂരം, എടക്കുന്നി ഭഗവതിയുടെ പൂരം, പൂനിലാര്‍ക്കാവ്, കടുപ്പശ്ശേരി, ചാലക്കുടി പിഷാരിക്കല്‍ ഭഗവതിമാരുടെ പൂരം, അന്തിക്കാട് -ചൂരക്കോട് ഭഗവതിമാരുടെ പൂരം എന്നിവയുണ്ടാകും.
നാളെ പുലര്‍ച്ചെയാണ് വിശ്വപ്രസിദ്ധമായ കൂട്ടിയെഴുന്നള്ളിപ്പ്. തൃപ്രയാര്‍ തേവരും, ഇടത്ത് ചാത്തക്കുടം ശാസ്താവിനൊപ്പം ഊരകത്തമ്മതിരുവടിയും വലത്ത് ചേര്‍പ്പ് ഭഗവതിയും കൂട്ടിയെഴുന്നള്ളിപ്പില്‍ അണിനിരക്കും.