Newsskerala

നിയമസഭാ തെരഞ്ഞെടുപ്പ്; സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു, കുന്നംകുളത്ത് മൊയ്തീനും, വടക്കാഞ്ചേരിയില്‍ സേവ്യര്‍ ചിറ്റിലപ്പിള്ളിയും, ഇരിങ്ങാലക്കുടയില്‍ ആര്‍.ബിന്ദുവും വീണ്ടും മത്സരിക്കും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. എകെജി സെന്ററില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. നിലവിലുള്ള 56 എംഎല്‍എമാര്‍ ഉള്‍പ്പടെ 86 പേരാണ് മത്സരരംഗത്തുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ധര്‍മ്മടത്തും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആറന്‍മുളയിലും ജനവിധി തേടും. പേരാവൂരില്‍ മുന്‍മന്ത്രി കെ.കെ.ശൈലജ മത്സരിക്കും. പാലക്കാട് സ്വതന്ത്രസ്ഥാനാര്‍ത്ഥിയെ നിര്‍ത്തും. നേമത്ത് മന്ത്രി വി.ശിവന്‍കുട്ടിയും, തൃശൂര്‍ ജില്ലയില്‍ ഇരിങ്ങാലക്കുടയില്‍ മന്ത്രി ആര്‍.ബിന്ദുവും, കുന്നംകുളത്ത്്് എ.സി.മൊയ്തീനും, വടക്കാഞ്ചേരിയില്‍ സേവ്യര്‍ ചിറ്റിലപ്പിള്ളിയും, പുതുക്കാട് കെ.കെ.രാമചന്ദ്രന്‍ മാസ്റ്ററും, ഗുരുവായൂരില്‍ എന്‍.ജെ.അക്ബറും വീണ്ടും മത്സരിക്കും.

Leave a Comment

Your email address will not be published. Required fields are marked *