എംഎസ്സി എല്‍സ-3 പൂര്‍ണമായും മുങ്ങി; കണ്ടെയ്‌നറുകള്‍ കടലില്‍ പതിച്ചു
കൊച്ചി: അറബിക്കടലില്‍ ചരിഞ്ഞ ചരക്ക് കപ്പല്‍ എംഎസ്സി എല്‍സ-3 പൂര്‍ണമായും മുങ്ങിത്താഴ്ന്നു. കപ്പല്‍ ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും ദൗത്യത്തിലേക്ക് കടക്കുന്നതിന് മുന്നെ കപ്പല്‍ പൂര്‍ണമായും മുങ്ങി. കപ്പലില്‍ അവശേഷിച്ച കണ്ടെയ്നറുകളെല്ലാം കടലില്‍ പതിച്ചു. രാവിലെ കപ്പലില്‍ നിന്ന് ക്യാപ്റ്റനെയും എന്‍ജിനീയര്‍മാരെയും ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് സുജാതയിലേക്ക് മാറ്റിയിരുന്നു. റഷ്യന്‍ പൗരനായ ക്യാപ്റ്റനും 20 ഫിലിപ്പീന്‍സ് സ്വദേശികളും യുക്രെയ്‌നില്‍ നിന്നുള്ള രണ്ടുപേരും ഒരു ജോര്‍ജിയന്‍ സ്വദേശിയുമായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്. 24 ജീവനക്കാരില്‍ 21 പേരെ തീരസേനയും നാവികസേനയും ശനിയാഴ്ച …
എംഎസ്സി എല്‍സ-3 പൂര്‍ണമായും മുങ്ങി; കണ്ടെയ്‌നറുകള്‍ കടലില്‍ പതിച്ചു Read More »