Newsskerala

ദേശീയപാത തൃശൂരിലും വിള്ളല്‍

തൃശൂര്‍:   മലപ്പുറത്തും, തൃശൂരും, കോഴിക്കോടും ദേശീയപാതകളില്‍ വിള്ളല്‍ കണ്ടെത്തി. കനത്ത മഴയെ തുടര്‍ന്നാണ് ദേശീയപാതകളില്‍ വിള്ളല്‍ രൂപപ്പെട്ടത്. ചാവക്കാടും ദേശീയപാത 66-ല്‍ വിള്ളല്‍ കണ്ടെത്തി. നിര്‍മ്മാണം പുരോഗമിക്കുന്ന മണത്തല മേല്‍പ്പാലത്തിന് മുകളിലാണ് വിള്ളല്‍ കണ്ടെത്തിയത്. ടാറിങ് പൂര്‍ത്തിയായ റോഡില്‍ അമ്പത് മീറ്ററിലേറെ നീളത്തിലാണ് വിള്ളല്‍ കാണുന്നത്. മണത്തല വിശ്വനാഥക്ഷേത്രത്തിന് സമീപമാണ് മേല്‍പ്പാലം. ഇന്നലെ വൈകീട്ട് ദേശവാസിയായ അനൂപാണ് വിള്ളല്‍ കണ്ടത്. അനൂപ് ഉടന്‍ മൊബൈലില്‍ വിള്ളലിന്റെ ദൃശ്യമെടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. ദൃശ്യം വൈറലായതോടെ ഇന്നലെ രാത്രി തന്നെ ദേശീപാത അതോറിറ്റിക്കാര്‍ എത്തി വിള്ളലുണ്ടായ ഭാഗം ടാറിട്ട് മൂടി.  സര്‍വീസ് റോഡ് ഇടിഞ്ഞു താഴ്ന്നതായും റിപ്പോര്‍ട്ടുണ്ട്.  ഇന്നലെ ഇവിടെ കനത്തമഴയായിരുന്നു. തൃശൂരിലേക്കുള്ള ദേശീയപാത മലപ്പുറം എടരിക്കോട് മമ്മാലിപ്പടിയിലും വിള്ളല്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം കൂരിയാടും നിരവധിയിടങ്ങളില്‍ വിള്ളല്‍ കണ്ടെത്തി. കൂരിയാട് നിന്ന് 3 കിലോ മീറ്റര്‍ അകലെയാണ് മമ്മാലിപ്പടി. കൂരിയാട് വിള്ളല്‍ കണ്ടെത്തിയ സംഭവത്തില്‍ ദേശീയപാത അതോറിറ്റിയുടെ മൂന്നംഗ സംഘം പരിശോധന നടത്തും. അശാസ്ത്രീയമായ നിര്‍മാണരീതിയിലാണ് വിള്ളല്‍ രൂപപ്പെടുന്നതിന് കാരണമായതെന്ന് വിദഗ്ധര്‍ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *