Newsskerala

കെ,രാധാകൃഷ്ണന്‍ നല്‍കിയത് ഐസ്‌ക്രീമും, മധുരപലഹാരങ്ങളും, കൊതി മുത്ത് വായടക്കാതെ തിരുവമ്പാടി ലക്ഷ്മി

തൃശൂര്‍:  കെ.രാധാകൃഷ്ണന്‍ എം.പി നല്‍കിയ ഐസ്‌ക്രീം പുഷ്പം പോലെ അകത്താക്കിയ തിരുവമ്പാടി ലക്ഷ്മിക്കുട്ടി കൊതിമൂത്ത് വായടക്കാതെ നിന്നു. തുടര്‍ന്ന്് മധുരപലഹാരങ്ങള്‍ കൂടി നല്‍കിയതോടെ നന്ദി സൂചകമായി തുമ്പിക്കൈ ഉയര്‍ത്തി  എം.പിയെ വണങ്ങി.
തേക്കിന്‍കാട് മൈതാനത്ത് എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ മൃഗസംരക്ഷണവകുപ്പിന്റെ ആനയെ അറിയാന്‍ പരിപാടിയുടെ അതിഥിയായിരുന്നു പിടിയാനയായ ലക്ഷ്മിക്കുട്ടി. ആനകളുടെ സവിശേഷതകള്‍ ഗജചികിത്സാവിദഗ്ധന്‍ ഡോ.പി.ബി.ഗിരിദാസ് വിവരിച്ചു.

വെറ്റെറിനറി കോളേജിന്റെ ടാര്‍സന്‍, വിക്ടര്‍ എന്നീ കുതിരകളും, പലയിനം തത്തകളും, കിളികളും മൃഗസംരക്ഷണവകുപ്പിന്റെ പവലിയനെ ശ്രദ്ധേയമാക്കി

Leave a Comment

Your email address will not be published. Required fields are marked *