Newsskerala

മറിയക്കുട്ടി ബി.ജെ.പിയിലേക്ക്

ഇടുക്കി: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആപത് ഘട്ടത്തില്‍ തിരിഞ്ഞുനോക്കാത്തത് കൊണ്ടാണ് ബിജെപി അംഗത്വം സ്വീകരിച്ചതെന്ന് മറിയക്കുട്ടി. കെപിസിസി വീട് വച്ചു തന്നത് വെറുതെയല്ല. താന്‍ അധ്വാനിച്ചിട്ടാണെന്ന് മറിയക്കുട്ടി  പ്രതികരിച്ചു. തന്നെ ആളാക്കിയത് കോണ്‍ഗ്രസുകാരല്ല ബിജെപിയും സുരേഷ് ഗോപിയും ആണെന്നും മറിയക്കുട്ടി പറഞ്ഞു.

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വീട്ടില്‍ വരാത്തത് വിഷമമായെന്ന് മറിയക്കുട്ടി പറഞ്ഞു. എന്ത് കോണ്‍ഗ്രസ് നേതാവാണ് വിഡി സതീശനെന്ന് മറിയക്കുട്ടി ചോദിച്ചു. ബിജെപിയുമായിട്ട് പൂര്‍ണമായി സഹകരിച്ചുകൊണ്ട് പോകുമെന്ന് മറിയക്കുട്ടി വ്യക്തമാക്കി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആണ് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. തൊടുപുഴയില്‍ നടന്ന വികസിത കേരളം കണ്‍വെന്‍ഷന്‍ പരിപാടിയിലാണ് മറിയക്കുട്ടി ബിജെപി മെമ്പര്‍ഷിപ്പ് സ്വീകരിച്ചത്.

പെന്‍ഷന്‍ മുടങ്ങിയതിനെതിരെ മണ്‍ചട്ടിയും പ്ലക്കാര്‍ഡുകളുമായി അടിമാലി ടൗണില്‍ മറിയക്കുട്ടി നടത്തിയ പ്രതിഷേധം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവും ഉന്നയിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *