Newsskerala

നാല് വയസ്സുകാരിയെ പീഡിപ്പിച്ചതായി സംശയം, ബന്ധു കസ്റ്റഡിയില്‍

തിരുവനന്തപുരം:  തിരുവാങ്കുളത്ത് നാലുവയസ്സുകാരി കൊല്ലപ്പെട്ട കേസ്്് പുതിയ വഴിത്തിരിവിലേക്ക്. പുഴയില്‍ മുങ്ങിമരിച്ച നാലുവയസ്സുകാരി കല്യാണി പീഡനത്തിനിരയായതായി സംശയം. പോസ്റ്റുമോര്‍ട്ടത്തിലാണ് കുട്ടിക്ക്് പീഡനമേറ്റതായി കണ്ടെത്തിയത്. കല്യാണിയുടെ അച്ഛന്റെ സഹോദരനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസമായിരുന്നു കല്യാണിയെ അമ്മ സന്ധ്യ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയത്.
കുഞ്ഞിനെ എന്തിനാണ് കൊലപ്പെടുത്തിയതെന്ന് കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.  ചെങ്ങമനാട് പോലീസാണ് പോക്‌സോ കേസെടുത്തത്. കേസ് പുത്തന്‍കുരിശ് പോലീസ് സ്‌റ്റേഷന് കൈമാറിയിട്ടുണ്ട്. പ്രതിയെന്ന് സംശയിക്കപ്പെടുന്നയാളുടെ വീട് പുത്തന്‍കുരിശ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ്.

Leave a Comment

Your email address will not be published. Required fields are marked *