Newsskerala

ഹയര്‍സെക്കന്‍ഡറി വിജയശതമാനം 77.81

തിരുവനന്തപുരം: രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഫലം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിച്ചു.  77.81% ആണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ വര്‍ഷം 78.69% ആയിരുന്നു.

സയന്‍സ് ഗ്രൂപ്പില്‍ 83.25 ശതമാനം, ഹ്യുമാനിറ്റീസില്‍ 69.16 ശതമാനം, കൊമേഴ്‌സില്‍ 74.21 ശതമാനം എന്നിങ്ങനെയാണ് വിജയം. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 73.23 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ചു. എയ്ഡഡ് സ്‌കൂളുകളില്‍ 82.16, അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 75.91 എന്നിങ്ങനെയാണ് വിജയശതമാനം. 4,44,707 വിദ്യാര്‍ഥികളാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയത്. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 28,587 പേരും.

Leave a Comment

Your email address will not be published. Required fields are marked *