Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

newsskeraladesk

ഗണപതി മിത്തല്ല; മലക്കം മറിഞ്ഞ് ഗോവിന്ദന്‍. ഇനി ഷംസീറും തിരുത്തണമെന്ന്….

കൊച്ചി: അള്ളാഹുവും ഗണപതിയും വിശ്വാസ പ്രമാണങ്ങളുടെ ഭാഗമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഗണപതി മിത്താണെന്ന് താനോ സ്പീക്കര്‍ എഎന്‍ ഷംസീറോ പറഞ്ഞിട്ടില്ല. വിശ്വാസ പ്രമാണങ്ങളെ മിത്താണെന്ന് പറയേണ്ട കാര്യമില്ല. പരശുരാമന്‍ മഴു എറിഞ്ഞ് കേരളം ഉണ്ടാക്കിയെന്നത് മിത്താണ്. വിശ്വാസികള്‍ വിശ്വാസത്തിന്റെ ഭാഗമായി അള്ളാഹുവിലും ഗണപതിയിലും വിശ്വസിക്കുന്നു. അതാരും ചോദ്യം ചെയ്തിട്ടില്ല. കള്ള പ്രചാരവേലകളാണ് നടക്കുന്നതെന്നും അദ്ദേഹം ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മുന്‍പ് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ എം.വി. ഗോവിന്ദന്‍ ഗണപതി മിത്താണെന്ന് പറഞ്ഞിരുന്നു. …

ഗണപതി മിത്തല്ല; മലക്കം മറിഞ്ഞ് ഗോവിന്ദന്‍. ഇനി ഷംസീറും തിരുത്തണമെന്ന്…. Read More »

മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി; ഗ്യാന്‍വാപിയില്‍ സര്‍വേ നടത്താം

കൊച്ചി: ഉത്തര്‍പ്രദേശിലെ ഗ്യാന്‍വാപി പള്ളിപ്പരിസരത്ത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പരിശോധന നടത്താന്‍  അലഹാബാദ് ഹൈക്കോടതി അനുമതി നല്‍കി. പരിശോധന അനുവദിച്ച വാരാണസി ജില്ലാ കോടതി ഉത്തരവിനുള്ള സ്റ്റേ പിന്‍വലിച്ചു. പരിശോധന നടത്താമെന്ന വാരാണസി ജില്ലാ കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തത് ഇന്നുവരെയായിരുന്നു സര്‍വേ നടത്താന്‍ വാരാണസി ജില്ല കോടതി ജൂലൈ 21ന് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് അന്‍ജുമന്‍ ഇന്‍തിസാമിയ മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച ഹരജി തള്ളിയാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രീതിങ്കര്‍ ദിവാകര്‍ വിധി …

മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി; ഗ്യാന്‍വാപിയില്‍ സര്‍വേ നടത്താം Read More »

ആരോഗ്യപരിരക്ഷയ്ക്കായി സിദ്ധവൈദ്യാശ്രമത്തിന്റെ കര്‍ക്കിടക കഞ്ഞിക്കൂട്ട് വിപണിയില്‍

ആയുർവേദ മരുന്ന് നിർമ്മാണ രംഗത്ത് ഏഴര പതിറ്റാണ്ടിന്റെ പാരമ്പര്യവുമായി തൃശൂരിലെ സിദ്ധവൈദ്യാശ്രമം തൃശൂര്‍: ആയുർവേദ മരുന്ന് നിർമ്മാണ രംഗത്ത്  ഏഴരപതിറ്റാണ്ടിന്റെ മഹിതപാരമ്പര്യം പിന്തുടരുന്ന സിദ്ധവൈദ്യാശ്രമത്തിന്റെ  കര്‍ക്കിടക കഞ്ഞിക്കൂട്ട് വിപണിയില്‍. ഇരുപത് വര്‍ഷം മുന്‍പാണ് കര്‍ക്കിടകത്തില്‍  ഔഷധക്കഞ്ഞി വിതരണം തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം മുതല്‍ സിദ്ധവൈദ്യാശ്രമത്തിന്റെ പാർട്ണറായ  ടി എ  അങ്കിതിന്റെയും,  ഡോക്ടർ സഞ്ജന അങ്കിതിന്റെയും നേതൃത്വത്തിൽ തയ്യാറാക്കുന്ന ഔഷക്കഞ്ഞി ആവശ്യക്കാര്‍ക്ക് നല്‍കി വരുന്നു. ഞവരയരി, ആശാളി, ഉലുവ തുടങ്ങി 37 തരം ഔഷധക്കൂട്ടുകള്‍ ചേര്‍ന്നതാണ് കര്‍ക്കിടക കഞ്ഞിക്കൂട്ട്. …

ആരോഗ്യപരിരക്ഷയ്ക്കായി സിദ്ധവൈദ്യാശ്രമത്തിന്റെ കര്‍ക്കിടക കഞ്ഞിക്കൂട്ട് വിപണിയില്‍ Read More »

സ്പീക്കര്‍ മാപ്പ് പറയണം:

ഗണപതിയെ ധ്യാനിച്ചുo , തേങ്ങയുടച്ചുംഎന്‍.എസ്.എസിന്റെ അവകാശസംരക്ഷണ ദിനാചരണം തൃശൂര്‍ : ഗണപതി ഭഗവാന്റെ രൂപസങ്കല്‍പത്തെ അപമാനിച്ച സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ വിവാദ പരാമര്‍ശത്തിനെതിരെ ജില്ലയിലാകെ എന്‍.എസ്.എസിന്റെ പ്രതിഷേധം. ഹൈന്ദവ വിശ്വാസത്തെ മുറിവേല്‍പ്പിച്ച  സ്പീക്കര്‍  ഷംസീര്‍  ഖേദം പ്രകടിപ്പിച്ചു ഹൈന്ദവസമൂഹത്തിനോട് മാപ്പു പറയണമെന്നും അല്ലാത്ത പക്ഷം അദ്ദേഹത്തെ  സ്പീക്കര്‍ പദവിയില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും തൃശൂര്‍ താലൂക്ക് എന്‍.എസ്.എസ്  യൂണിയന്‍ ഭാരവാഹികളുടെയും കരയോഗം പ്രതിനിധികളുടെയും യോഗം  ആവശ്യപ്പെട്ടു.പ്രസിഡന്റ് അഡ്വ എ.സുരേശന്‍ അധ്യക്ഷനായി.ചിറയ്ക്കല്‍ നാരായണന്‍കുട്ടി, കെ.നന്ദകുമാര്‍, കെ കൃഷ്ണകുമാര്‍,ഉണ്ണികൃഷ്ണന്‍, യു.വി.കൃഷ്ണനുണ്ണി, കെ.ഗിരിജ, …

സ്പീക്കര്‍ മാപ്പ് പറയണം: Read More »

ഗണപതി പരാമര്‍ശം: സ്പീക്കര്‍ ഷംസീര്‍ മാപ്പ് പറയണമെന്ന് എന്‍.എസ്.എസ്; മറുപടിയുമായി ഗോവിന്ദൻഗണപതി

കൊച്ചി: സ്പീക്കര്‍ എ.എന്‍. ഷംസീറിനെതിരെ രൂക്ഷ പ്രതികരണവുമായി എന്‍.എസ്.എസ് രംഗത്ത്..വിശ്വാസികളുടെ വികാരങ്ങളെ ഷംസീര്‍ വ്രണപ്പെടുത്തി.പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം.സ്പീക്കര്‍ സ്ഥാനത്ത് തുടരാന്‍ ഷംസീറിന് അര്‍ഹതയില്ലെന്നും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു.ഹൈന്ദവ ആരാധനാ മൂര്‍ത്തിക്കെതിരായ സ്പീക്കറുടെ പരാമര്‍ശം വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.  ഗണപതിയെ സ്പീക്കര്‍ അവഹേളിച്ചെന്ന് ആരോപിച്ച് സംഘപരിവാര്‍ സംഘടനകള്‍  പ്രതിഷേധത്തിലാണ്. ഈ മാസം 21ന് കുന്നത്തുനാട് നടത്തിയ  പ്രസംഗത്തെ ചൊല്ലിയാണ് സംഘപരിവാര്‍ സംഘടനകള്‍ സ്പീക്കര്‍ക്ക് നേരെ തിരിഞ്ഞത്. എൻഎസ്എസിന് മറുപടിയുമായി ഗോവിന്ദൻ …

ഗണപതി പരാമര്‍ശം: സ്പീക്കര്‍ ഷംസീര്‍ മാപ്പ് പറയണമെന്ന് എന്‍.എസ്.എസ്; മറുപടിയുമായി ഗോവിന്ദൻഗണപതി Read More »

ആലുവയില്‍ അഞ്ചുവയസ്സുകാരിയെ കൊന്നത് അതിക്രൂരമായ ലൈംഗിക പീഡനത്തിന് ശേഷം

പ്രതി അസഫാക്ക് കുറ്റം സമ്മതിച്ചു, കുഞ്ഞിനെ കണ്ടെത്താന്‍ വൈകിയതില്‍ മാപ്പ് പറഞ്ഞ് പോലീസ് കൊച്ചി: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരി അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ഉള്‍പ്പെടെ മുറിവുണ്ട്. കല്ലുകൊണ്ട് തലയ്ക്കടിച്ചതായും വ്യക്തമായിട്ടുണ്ട്. പീഡനത്തിന് ശേഷം കുട്ടിയുടെ വസ്ത്രം ഉപയോഗിച്ച് കഴുത്ത് മുറുക്കിയാണ് കൊലപാതകം നടത്തിയതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നലെ വൈകിട്ടാണ് മുക്കത്ത് പ്ലാസയില്‍ വാടകയ്ക്ക് താമസിക്കുന്ന ബീഹാര്‍ ദമ്പതികളുടെ മകളായ അഞ്ചു വയസുകാരിയെ ബീഹാര്‍ സ്വദേശിയായ അസഫാക്ക് ആലം (26) …

ആലുവയില്‍ അഞ്ചുവയസ്സുകാരിയെ കൊന്നത് അതിക്രൂരമായ ലൈംഗിക പീഡനത്തിന് ശേഷം Read More »

അഫ്സാനയുടെ തന്ത്രം ഫലിച്ചു; നൗഷാദിനെ തൊടുപുഴയിൽ കണ്ടെത്തി

നൗഷാദിനെ താൻ കൊലപ്പെടുത്തി കുഴിച്ചിട്ടു എന്ന് പറഞ്ഞത് അയാളെ വേഗം കണ്ടെത്താൻ വേണ്ടിയുള്ള തന്ത്രമായിരുന്നുവെന്ന് അഫ്സാന പോലീസ് പത്തനംതിട്ടയിൽ നൗഷാദും അഫ്സാനയും താമസിച്ചിരുന്ന വാടകവീട് ചവിട്ടി പൊളിച്ച് ഉള്ളിൽ കടന്ന് അമ്പതിനായിരം രൂപയുടെ നഷ്ടം വരുത്തിയെന്ന് വീട്ടിൽ ഇപ്പോൾ താമസിക്കുന്ന വർ. പോലീസ് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യം കാള പെറ്റു എന്ന് കേട്ടപ്പോൾ തന്നെ കയറെടുത്തു എന്ന പോലെയാണ് പത്തനംതിട്ടയിൽ പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് എന്ന് നാട്ടുകാർ കൊച്ചി: കലഞ്ഞൂര്‍പാടം സ്വദേശി നൗഷാദിന്റെ തിരോധാനക്കേസില്‍ വീണ്ടും വഴിത്തിരിവ്. …

അഫ്സാനയുടെ തന്ത്രം ഫലിച്ചു; നൗഷാദിനെ തൊടുപുഴയിൽ കണ്ടെത്തി Read More »

ഗായിക ചിത്രയ്ക്ക് അറുപതാം പിറന്നാള്‍,പാടിയത് 25,000ത്തിലധികം ഗാനങ്ങള്‍

ഗാനകോകിലത്തിന് ഷഷ്ടിപൂര്‍ത്തിയുടെ പുണ്യം കൊച്ചി: മലയാളികള്‍ ഹൃദയത്തോടു ചേര്‍ത്ത് നിര്‍ത്തിയ സ്വരദേവതയായ ഗായിക ചിത്രയ്ക്ക് ഇന്ന് അറുപതാം പിറന്നാള്‍. ഉറക്കുപാട്ടിലൂടെ, പ്രണയ, ഭക്തിഗാനങ്ങളിലൂടെ ആസ്വാദകലക്ഷങ്ങളുടെ ഇഷ്ടഗായികയാണ് ചിത്ര.  അനന്തപുരിയിലാണ് ചിത്രയുടെ ജനനം.  നാദോപാസനയുടെ ലോകത്ത് അരനൂറ്റാണ്ടായിട്ടും ചിത്രയുടെ പാട്ടുകള്‍ ഇന്നും മധുരതരം തന്നെ. ഇതിനകം ഇരുപത്തയ്യായിരത്തോളം  ഗാനങ്ങളാണ് ചിത്ര ആലപിച്ചത്.ഇന്ന് കൊച്ചിയിലാണ് ചിത്ര. റിയാലിറ്റി ഷോയുടെ ഷൂട്ടിംഗാണ് രാവിലെ 7 മുതല്‍. സുഹൃത്തുക്കളായ പാട്ടുകാരും സംഗീത സംവിധായകരും സസ്‌പെന്‍സ് പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. യുവ സംഗീത സംവിധായകര്‍ ചിത്രയ്ക്ക് …

ഗായിക ചിത്രയ്ക്ക് അറുപതാം പിറന്നാള്‍,പാടിയത് 25,000ത്തിലധികം ഗാനങ്ങള്‍ Read More »

ജാവ യെസ്ഡിയുടെ കാര്‍ഗില്‍ വിജയ് ദിവസ് റൈഡിൻ്റെ മൂന്നാം പതിപ്പ് സമാപിച്ചു

കൊച്ചി: ഇന്ത്യന്‍ സായുധ സേനയുമായി സഹകരിച്ച് ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍ സംഘടിപ്പിച്ച കാര്‍ഗില്‍ വിജയ് ദിവസ് റൈഡിൻ്റെ  മൂന്നാം പതിപ്പ് വിജയകരമായി സമാപിച്ചു. കമ്പനിയുടെ ഫോര്‍എവര്‍ ഹീറോ ടാഗ്‌ലൈനിലുള്ള സംരംഭത്തിന് കീഴില്‍ സംഘടിപ്പിച്ച റൈഡ് ഈ വര്‍ഷം ഇന്ത്യന്‍ ആര്‍മിയുടെ നാഗാ റെജിമെന്റാണ് സംഘടിപ്പിച്ചത്. 24 വര്‍ഷം മുമ്പ് കാര്‍ഗില്‍ യുദ്ധത്തില്‍ രാഷ്ട്രത്തെ സംരക്ഷിക്കാന്‍ ജീവന്‍ ത്യജിച്ച ധീരജവാന്‍മാരുടെ ദൃഢനിശ്ചയത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയായിരുന്നു റൈഡിന്റെ ലക്ഷ്യം. 1999ലെ യുദ്ധത്തില്‍ പങ്കെടുത്ത് വീരമൃത്യു വരിച്ച നാഗാ സൈനികര്‍ക്കുള്ള ആദരവായി ഫസ്റ്റ് ബ്രീത്ത് ടു ലാസ്റ്റ് എന്നതായിരുന്നു റൈഡിൻ്റെ പ്രമേയം.2023 ജൂലൈ രണ്ടിന് നാഗാലാന്‍ഡിലെ കൊഹിമയില്‍ നിന്ന് ഫ്‌ളാഗ് ഓഫ് ചെയ്ത കാര്‍ഗില്‍ വിജയ് ദിവസ് റൈഡ് 3,620 കിലോമീറ്റര്‍ ദൂരം പിന്നിട്ട്, ദ്രാസിലെ കാര്‍ഗില്‍ യുദ്ധസ്മാരകത്തില്‍ സമാപിച്ചു. ഇന്ത്യന്‍ സായുധ സേനയിലെ വെറ്ററന്‍സ്, ഓഫീസര്‍മാര്‍, സൈനികര്‍ എന്നിവര്‍ റൈഡില്‍ പങ്കാളികളായി. രാഷ്ട്രത്തിനുവേണ്ടി വീറോടെ പൊരുതി വീരമൃത്യു വരിച്ച ധീരജവാന്‍മാരെ ആദരിക്കുന്ന ചടങ്ങും ഇതോടൊപ്പം നടന്നു. ആദ്യ ബാച്ച് പ്രൊഡക്ഷന്‍ മോട്ടോര്‍സൈക്കിളുകളില്‍ നിന്ന് 13 മോട്ടോര്‍സൈക്കിളുകള്‍ ലേലം ചെയ്ത് 1.49 കോടി രൂപയും ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് സമാഹരിച്ചു. ഈ തുക സായുധ സേനയുടെ പതാക ദിന ഫണ്ടിലേക്ക് സംഭാവന ചെയ്തു.

കാല്‍ നൂറ്റാണ്ടിന്റെ നിറവില്‍ ഭരതന്‍ സ്മൃതി

അനുസ്മരണവും, അവാര്‍ഡ് ദാനവും, ജൂലായ് 30,31 തീയതികളില്‍ തൃശൂര്‍: മലയാള സിനിമയില്‍ ഭരതസ്പര്‍ശം ഇല്ലാതായിട്ട് കാല്‍ നൂറ്റാണ്ടായി.ഇത്തവണ  ഭരതന്‍ സ്മൃതിവേദിയുടെ നേതൃത്വത്തില്‍ ഭരതന്‍ അനുസ്മരണവും അവാര്‍ഡ്ദാനവും രണ്ട് ദിവസങ്ങളിലായി നടത്തും. കാല്‍ നൂറ്റാണ്ടിന്റെ ഭരതസ്മരണകള്‍ ജൂലായ് 30 ന് കേരളസാഹിത്യ അക്കാദമിയിലും, 31 ന് റീജണല്‍ തിയറ്ററുമായി അരങ്ങേറും. 30ന്  സാഹിത്യഅക്കാദമി വൈലോപ്പിള്ളി ഹാളില്‍ വൈകീട്ട് 4.30 ന് ഭരതന്റെ ചലച്ചിത്ര സംഭാവനകളെക്കുറിച്ചുള്ള സെമിനാറില്‍ സംഗീതസംവിധായകന്‍ ഔസേപ്പച്ചന്‍, ഈ വര്‍ഷത്തെ ഗാനരചനയ്ക്കുള്ള അവാര്‍ഡ് നേടിയ റഫീഖ് അഹമ്മദ്, …

കാല്‍ നൂറ്റാണ്ടിന്റെ നിറവില്‍ ഭരതന്‍ സ്മൃതി Read More »

സാംസ്കാരിക പ്രതിരോധ പരിപാടി

തൃശൂർ : അക്കാദമി എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യു മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം സാഹിത്യ അക്കാദമി ജംഗ്ഷനിൽ വെച്ച് സംഘടിപ്പിച്ച സാംസ്കാരിക പ്രതിരോധ പരിപാടി സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്തു. കരിവെള്ളൂർ മുരളി, സി.ഐ.ടി.യു.ഏരിയാ സെക്രട്ടറി ടി.സുധാകരൻ, അശോകൻ ചരുവിൽ , സി.പി.അബൂബക്കർ , അക്കാദമി എംപ്ലോയീസ് യൂണിയൻ പ്രസിഡണ്ട് എം.കെ.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച പ്രതിഷേധ കൂട്ടായ്മയിൽ അക്കാദമി എംപ്ലോയീസ് യൂണിയൻ സെക്രട്ടറി കെ.എസ്.സുനിൽകുമാർ , വി.കെ.അനിൽകുമാർ എന്നിവർ സംസാരിച്ചു. ലളിതകലാ അക്കാദമി പരിസരത്തു നിന്നും സാഹിത്യ അക്കാദമി ജംഗ്ഷൻ …

സാംസ്കാരിക പ്രതിരോധ പരിപാടി Read More »

മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്ക് ഓഫായതിന് പോലീസ് സ്വമേധയാ കേസെടുത്തു

സുരക്ഷാ പരിശോധന അല്ലാതെ മറ്റു നടപടികൾ ഉണ്ടാകരുതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശം. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷം മൈക്ക് സെറ്റും അനുബന്ധ ഉപകരണങ്ങളും ഇന്ന് തന്നെ തിരിച്ചു നൽകുമെന്ന് പോലീസ് കൊച്ചി: ഉമ്മന്‍ചാണ്ടി അനുസ്മരണച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ  പ്രസംഗത്തിനിടെ മൈക്ക് ഓഫായതിനെതിരെ സ്വമേധയാ കേസെടുത്തു.  പൊതുസുരക്ഷയെ ബാധിക്കുംവിധം മൈക്കില്‍ മനഃപൂര്‍വം തകരാറുണ്ടാക്കിയെന്നാണ് കന്റോണ്‍മെന്റ് പോലീസ് തയ്യാറാക്കിയ എഫ്ഐആറിലുള്ളത്. തിങ്കളാഴ്ച വൈകീട്ട് അയ്യങ്കാളി ഹാളില്‍ നടത്തിയ അനുസ്മരണ ചടങ്ങിനിടെ മുഖ്യമന്ത്രി സംസാരിച്ചു തുടങ്ങിയപ്പോഴാണ് അപശബ്ദത്തോടെ മൈക്ക് …

മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്ക് ഓഫായതിന് പോലീസ് സ്വമേധയാ കേസെടുത്തു Read More »

പൂരത്തിന്റെ ത്രീഡി ലേസര്‍ ഷോ വരുന്നു; എല്ലാ ആഴ്ചയും തൃശൂര്‍ പൂരം ആസ്വദിക്കാം

തൃശൂർ: ലോകത്തിലെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നായ തൃശൂര്‍ പൂരം എല്ലാ ആഴ്ചയിലും ആസ്വദിക്കാന്‍ വഴിയൊരുങ്ങുന്നു. തെക്കേ ഗോപുരനടയില്‍ തൃശൂര്‍ പൂരത്തിന്റെ പ്രതിവാര ത്രീഡി ലേസര്‍ ഷോ പ്രദര്‍ശിപ്പിക്കാനുള്ള പദ്ധതിയാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട ആലോചനാ യോഗം പട്ടികജാതി പട്ടികവര്‍ഗ, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ദേവസ്വം, ക്ഷേത്ര ഭാരവാഹികള്‍ ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട് സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡ് (സില്‍ക്ക്) തയ്യാറാക്കിയ സാംപിള്‍ വീഡിയോ …

പൂരത്തിന്റെ ത്രീഡി ലേസര്‍ ഷോ വരുന്നു; എല്ലാ ആഴ്ചയും തൃശൂര്‍ പൂരം ആസ്വദിക്കാം Read More »

അടിമാലിയില്‍ യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി, പ്രതി പിടിയില്‍

കൊച്ചി: യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി. അടിമാലി പൊളിഞ്ഞപാലം എളംപ്ലാക്കല്‍ വിജയരാജിന്റെ (43) കൈപ്പത്തിയാണു വെട്ടിമാറ്റിയത്. സംഭവത്തില്‍ പൊളിഞ്ഞപാലം സ്വദേശിയായ തടി വ്യാപാരി ബിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.അടിമാലിയില്‍ ഫര്‍ണിച്ചര്‍ ജോലിക്കാരനാണ് വിജയരാജ്. പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ആക്രമണം എന്നാണ് വിവരം. ഇന്നലെ വൈകിട്ട് 6 മണിയോടെ അടിമാലി പൊളിഞ്ഞപാലം ജങ്ഷനില്‍ വച്ചാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ വിജയരാജിന്റെ കൈപ്പത്തില്‍ 80 ശതമാനം അറ്റുപോയി. ഇയാളെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി, കൈപ്പത്തി തുന്നിച്ചേര്‍ത്തു. വിജയരാജ് അപകടനില തരണം …

അടിമാലിയില്‍ യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി, പ്രതി പിടിയില്‍ Read More »

പനമുക്ക് കോള്‍പ്പാടത്ത് വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

തൃശൂര്‍: പനമുക്ക് കോള്‍പ്പാടത്ത് വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പനമുക്ക് സൊസൈറ്റിക്ക് പിറകുവശം ചീക്കോടന്‍ വീട്ടില്‍ പരേതനായ ജോസിന്റെയും കവിതയുടെയും മകന്‍ ആഷിക് (23) ആണ് മരിച്ചത്. ദേശീയ ദുരന്തനിവാരണസേനയും നാട്ടുകാരും ചേര്‍ന്ന്  ഇന്ന് രാവിലെ വീണ്ടും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കിട്ടിയത്. ഇരുട്ടും, കനത്തമഴയും മൂലം ഇന്നലെ രാത്രി ഒന്‍പതരയോടെ കാണാതായ ആള്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചിരുന്നു. ഇന്നലെ  വൈകുന്നേരത്തോടെയാണ് പനമുക്കില്‍ കോള്‍പ്പാടത്ത് മൂന്ന് യുവാക്കള്‍ സഞ്ചരിച്ച വള്ളം മറിഞ്ഞത്. ഇതിന് പിന്നാലെ മറ്റ് …

പനമുക്ക് കോള്‍പ്പാടത്ത് വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി Read More »

ഓള്‍ ഇന്ത്യ ജനറല്‍ ഇന്‍ഷുറന്‍സ് ഏജന്റ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം

അര്‍ഹമായ ആനുകൂല്യങ്ങള്‍ നേടിയെടുക്കണമെന്ന് മേയര്‍ എം.കെ.വര്‍ഗീസ് തൃശൂര്‍: സംഘടിത പ്രവര്‍ത്തനങ്ങളിലൂടെ അര്‍ഹമായ ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കണമെന്ന് മേയര്‍ എം.കെ.വര്‍ഗീസ് ആവശ്യപ്പെട്ടു. പി.വിജയകുമാരന്‍ നഗറില്‍ ( ചെമ്പൂക്കാവ് അസോസിയേഷന്‍ ഓഫ് എഞ്ചിനീയേഴ്സ് ഹാള്‍) ഓള്‍ ഇന്ത്യ ജനറല്‍ ഇന്‍ഷുറന്‍സ് ഏജന്റ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന് സാമ്പത്തിക ഭദ്രത നല്‍കുന്ന ജോലിയാണ് ഇന്‍ഷുറന്‍സ് ഏജന്റുമാര്‍ ചെയ്യുന്നതെങ്കിലും അവര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ കിട്ടുന്നില്ല. സംഘടിത പ്രവര്‍ത്തനത്തിലൂടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ കഴിയണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഡിജിറ്റല്‍ …

ഓള്‍ ഇന്ത്യ ജനറല്‍ ഇന്‍ഷുറന്‍സ് ഏജന്റ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം Read More »

മാളികപ്പുറം സിനിമയെയും ബാലതാരം ദേവനന്ദയെയും തഴഞ്ഞത്തിൽ ജൂറിക്കും സംസ്ഥാന സർക്കാരിനും വിമർശനം

സംസ്ഥാന ചലച്ചിത്രപുരസ്‌കാരം കാണികളുടെ മനംകവര്‍ന്ന ദേവനന്ദയെ മികച്ച  ബാലതാരമായി പരിഗണിച്ചില്ല, സോഷ്യല്‍ മീഡിയയില്‍ വിമര്‍ശന പ്രവാഹം തൃശൂര്‍: ‘മാളികപ്പുറം’ സിനിമയിലൂടെ ലക്ഷങ്ങളുടെ മനംകവര്‍ന്ന ദേവനന്ദയെ ബാലതാരത്തിനുള്ള അവാര്‍ഡിനായി പരിഗണിക്കാത്ത സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറിക്കെതിരെ രൂക്ഷ വിമര്‍ശനം.ചില പ്രമുഖ താരങ്ങള്‍ അടക്കമുള്ള ഒരു വിഭാഗം ആളുകളാണ് സോഷ്യല്‍ മീഡിയയില്‍ എതിര്‍പ്പ് പ്രകടമാക്കി രംഗത്തെത്തുന്നത്. നടന്‍ ശരത് ദേവനന്ദയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ”എല്ലാ വിജയികള്‍ക്കും അഭിനന്ദനങ്ങള്‍… എന്തായാലും കോടിക്കണക്കിന് മലയാളികളുടേയും എന്റേയും, മനസ്സുകൊണ്ടും, …

മാളികപ്പുറം സിനിമയെയും ബാലതാരം ദേവനന്ദയെയും തഴഞ്ഞത്തിൽ ജൂറിക്കും സംസ്ഥാന സർക്കാരിനും വിമർശനം Read More »

മികച്ച നടന്‍ മമ്മൂട്ടി, നടി വിന്‍സി അലോഷ്യസ് നന്‍പകല്‍ നേരത്ത് മികച്ച ചിത്രം

സംസ്ഥാന ചലച്ചിത്രപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു കൊച്ചി: 2022 -ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.  ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കത്തിനാണ് മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം. നന്‍പകല്‍ നേരത്ത് മയക്കത്തിലെ അഭിനയത്തിന് മമ്മൂട്ടിയാണ് മികച്ച നടന്‍. രേഖ എന്ന ചിത്രത്തിലെ അഭിനയത്തിന് വിന്‍സി അലോഷ്യസിനെ മികച്ച നടിയായി തിരഞ്ഞെടുത്തു. അറിയിപ്പ് എന്ന ചിത്രത്തിന് മഹേഷ് നാരായണനാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം. കുഞ്ചാക്കോ ബോബനും, അലന്‍സിയര്‍ ലേ ലോപ്പസിനും മികച്ച അഭിനയത്തിനുള്ള പ്രത്യേക ജൂറി …

മികച്ച നടന്‍ മമ്മൂട്ടി, നടി വിന്‍സി അലോഷ്യസ് നന്‍പകല്‍ നേരത്ത് മികച്ച ചിത്രം Read More »

ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച നടൻ വിനായകനെതിരെ കേസ്

തൃശൂർ: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചതിന് നടൻ വിനായകനെതിരെ കേസ്. എറണാകുളം നോർത്ത് പൊലീസാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.  ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് വിനായകൻ ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചത്.   ഉമ്മന്‍ ചാണ്ടിയെ അപമാനിച്ച നടന്‍ വിനായകനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് കെ.എസ് നേതാവ് വി.എസ്.ഡേവിഡ് ആവശ്യപ്പെട്ടിരുന്നു. ഉമ്മന്‍ചാണ്ടിയെയും, അദ്ദേഹത്തിന്റെ മരണം പോലും വിനായകന്‍ മോശമായ രീതില്‍ അവതരിപ്പിച്ചതായി മുഖ്യമന്ത്രിക്കും, ഡി.ജി.പിക്കും നല്‍കിയ പരാതിയില്‍ വി.എസ്.ഡേവിഡ് പറഞ്ഞിരുന്നു. ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ  നേരത്തെ ലൈവില്‍ നടന്‍ വിനായകന്‍ …

ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച നടൻ വിനായകനെതിരെ കേസ് Read More »

കൊടുത്ത സംഭാവന തിരികെ നൽകിയ നേതാവ്, ആരിൽ നിന്നും അനാവശ്യമായി യാതൊന്നും സ്വീകരിക്കരുതെന്ന്…..

കൊടുത്ത സംഭാവന തിരികെ നൽകിയ നേതാവ്, ആരിൽ നിന്നും അനാവശ്യമായി യാതൊന്നും സ്വീകരിക്കരുതെന്ന് മക്കളെ പഠിപ്പിച്ച പിതാവ്, കറകളഞ്ഞ മനുഷ്യ സ്നേഹി അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുറിച്ച് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ കൊച്ചി: വർഷങ്ങൾക്ക് മുൻപാണ്. കൃത്യമായി പറഞ്ഞാൽ 2012. പിറവം എം.എൽ. എയും മുൻ മന്ത്രിയും ധിഷണാശാലിയായ രാഷ്ട്രീയ നേതാവുമായ ടി.എം ജേക്കബിന്റെ അപ്രതീക്ഷിതമായ മരണം കേരള രാഷ്ട്രീയത്തിൽ തന്നെ ഇടംപിടിച്ച …

കൊടുത്ത സംഭാവന തിരികെ നൽകിയ നേതാവ്, ആരിൽ നിന്നും അനാവശ്യമായി യാതൊന്നും സ്വീകരിക്കരുതെന്ന്….. Read More »