കെ.പി.എ.സി ലളിത വിടവാങ്ങി
കൊച്ചി: അമ്മ വേഷങ്ങളിലൂടെയും ഹാസ്യ വേഷങ്ങളിലൂടെയും മലയാള സിനിമയിൽ നിറസാന്നിധ്യമായിരുന്നു കെ.പി.എ.സി ലളിത,74, അന്തരിച്ചു. തൃപ്പൂണിത്തുറയിലെ മകൻ സിദ്ധാർത്ഥിന്റെ ഫ്ലാറ്റിൽ വച്ച് ചൊവ്വാഴ്ച രാത്രി 10 ന് ആയിരുന്നു അന്ത്യം. ദീർഘകാലമായി ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്ന കലാകാരി കുറച്ചു നാളുകളായി കരൾ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. പത്താംവയസ്സിൽ നാടക രംഗത്ത് എത്തിയ ലളിത ഇടതുപക്ഷ നാടക പ്രസ്താനമായ കെ.പി. എ.സി യിൽ സജീവമായി. മലയാളത്തിലും തമിഴിലും ഏകദേശം 550 ൽ പരം സിനിമകളിൽ അഭിനയിച്ച ലളിത രണ്ട് തവണ മികച്ച സഹനടിക്കുള്ള …