തൃശൂരിൽ വെള്ളം നിറഞ്ഞ തുളുമ്പിയ കിണർ ഒരു രാത്രി കൊണ്ടു വറ്റി. ഞെട്ടലോടെ ജിയോളജി, ഭൂഗർഭ ജല വകുപ്പ് ഉദ്യോഗസ്ഥർ Watch Video
ഇന്നലെ വൈകീട്ട് വരെ നിറഞ്ഞു കിടന്ന കിണറാണ്. ഇന്ന് രാവിലെ വീട്ടുകാർ വെള്ളം കോരാൻ എത്തിയപ്പോളാണ് അമ്പരന്നത്. കിണറ്റിലെ വെള്ളം താഴ്ന്ന് പോയി തൃശൂർ: രണ്ട് പാമ്പേരി മാത്രം പുറത്ത് കാണാവുന്ന രീതിയിൽ വെള്ളം ഉണ്ടായിരുന്ന കിണറ്റിൽ ഒരു രാത്രി കൊണ്ട് 18 അടി വെള്ളം കുറഞ്ഞു. ഇത്രമാത്രം വെള്ളം എങ്ങോട്ട് പോയി എന്നതിന്റെ ഞെട്ടലിലാണ് വീട്ടുടമ വെങ്ങിണിശ്ശേരി സ്വദേശി തണ്ടാശ്ശേരി സതീശൻ. വെങ്ങിണിശ്ശേരിയിലാണ് സംഭവം. ഇന്നലെ രാത്രി കിണര്‍ നിറയെ ഉണ്ടായിരുന്ന വെള്ളം ഇന്ന് രാവിലെ അപ്രത്യക്ഷമാവുകയായിരുന്നു. …