കുന്നംകുളം സ്വകാര്യ ആശുപത്രിയില്‍ റൂട്ട് കനാല്‍ ശസ്ത്രക്രിയ ചെയ്ത മൂന്നര വയസുകാരന്‍ മരിച്ചു
തൃശൂര്‍: കുന്നംകുളം നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്്ക്കിടെ മൂന്നരവയസ്സുകാരന്‍ മരിച്ചതായി ആരോപണം. മലങ്കര ആശുപത്രിയില്‍ റൂട്ട് കനാല്‍ ശസ്്ത്രകിയയ്ക്ക് വിധേയനായ മുണ്ടൂര്‍ സ്വദേശികളായ കെവിന്‍- ഫെല്‍ജ ദമ്പതികളുടെ മകനായ ആരോണ്‍. മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്ന് ആരോപണം. പല്ല് വേദനയെ തുടര്‍ന്നാണ് റൂട്ട് കനാല്‍ ശസ്ത്രക്രിയക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയില്‍ പിഴവുണ്ടായിട്ടില്ലെന്നും അതിന് ശേഷമുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് ആരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ 6 മണിയോടെ സര്‍ജറിക്കായി …