Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Local News

കാട്ടാനക്കലി, കണ്ണൂരില്‍ ആദിവാസി ദമ്പതികള്‍ക്ക് ദാരുണാന്ത്യം

കണ്ണൂര്‍: ആറളം ഫാമില്‍ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു. പതിമൂന്നാം ബ്ലോക്കിലെ വെള്ളി, ഭാര്യ ലീല എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം. സ്വന്തം പറമ്പില്‍ കശുവണ്ടി ശേഖരിക്കുന്നതിനിടെയാണ് ആന ആക്രമിച്ചത്. രണ്ടു പേരും സംഭവ സ്ഥലത്ത് വച്ചു തന്നെ കൊ ല്ലപ്പെട്ടു. മൃതദേഹങ്ങള്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.ആറളം ആദിവാസി പുനരധിവാസ മേഖലയില്‍ വര്‍ഷങ്ങളായി കാട്ടാന ശല്യം അതിരൂക്ഷാണ്. അടുത്തകാലത്തായി ഇവിടെ 20 പേരാണ് ആനയുടെ ആക്രമണത്തിന് ഇരയായിട്ടുള്ളത്.

വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

കൊടുങ്ങല്ലൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. എടവിലങ്ങ് സ്വദേശിനിയായ യുവതിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 2022 മാർച്ച് 20 മുതൽ ഒരു വർഷം മുമ്പ് വരെ എടവിലങ്ങ് പ്രദേശത്തെ വീട്ടിൽ നിരന്തരം ലൈംഗികമായി പീഡിപ്പിക്കുകയും യുവതിയുടെ കൈവശമുണ്ടായിരുന്ന 4 ലക്ഷം രൂപയും 4.5 പവൻ സ്വർണാഭരണങ്ങളും, ഒരു ഡിയോ സ്കൂട്ടറും വിവാഹ വാഗ്ദാനം നൽകി വാങ്ങിയ ശേഷം തിരികെ ആവശ്യപ്പെട്ടപ്പോൾ ആസിഡ് ഒഴിച്ച് കൊല്ലുമെന്ന് …

വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ Read More »

മദ്യപിക്കുന്നത് ചോദ്യം ചെയ്ത യുവാവിനെ മർദ്ദിച്ച് അവശനാക്കി: മൂന്ന് പ്രതികൾ റിമാന്റിൽ

തൃശൂർ : മതിലകം അഞ്ചങ്ങാടി ജങ്ഷൻ സമീപം ഒഴിഞ്ഞ പറമ്പിൽ ഇരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തതിനെ തുടർന്ന് കാര കാതിയാളം പ്രദേശത്ത് വാടകയ്ക്ക് താമസിക്കുന്ന പി. വെമ്പല്ലൂർ ഇല്ലിച്ചോട് ദേശത്ത് പുതുകുളത്ത് വീട്ടിൽ നൗഫൽ (34 ) നെ മുഖത്ത് മാറിമാറി അടിക്കുകയും ഇഷ്ടിക കഷണം കൊണ്ട് നെറ്റിയിലും തലയുടെ പുറകുവശത്തും ഇടിയ്ക്കുകയും ചെയ്ത് മർദ്ദിച്ച കേസിൽ ഗോകുൽ (27) , പനങ്ങാട്ട് ഹൗസ് , അസ്മാബി കോളേജ്, , പി വെമ്പല്ലൂർ വില്ലേജ്, ശ്രീശാന്ത് ( …

മദ്യപിക്കുന്നത് ചോദ്യം ചെയ്ത യുവാവിനെ മർദ്ദിച്ച് അവശനാക്കി: മൂന്ന് പ്രതികൾ റിമാന്റിൽ Read More »

ട്രേഡിംഗിലൂടെ അമിതമായ പലിശ വാഗ്ദാനം നൽകി 100 കോടി തട്ടി : ട്രേഡിംഗ് സ്ഥാപന ഉടമകൾ മുങ്ങി

തൃശൂർ: ഇരിങ്ങാലക്കുടയിൽ അമിത പലിശ വാഗ്ദാനം ചെയ്‌ത് നിക്ഷേപകരിൽ നിന്ന് കോടികൾ തട്ടി. ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് ആരംഭിച്ച ബില്യൺ ബീസ് എന്ന സ്ഥാപനമാണ് തട്ടിപ്പ് നടത്തിയത്. കേരളത്തിൽ ആകെ 100 കോടിയുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമികവിവരം. സ്ഥാപനത്തിനെതിരെ നിരവധി പരാതികളും പോലീസിന് ലഭിച്ചു. ട്രേഡിംഗിലൂടെ അമിതമായ പലിശ നൽകാമെന്ന് വിശ്വസിപ്പിച്ചുകൊണ്ട് വലിയ സാമ്പത്തിക നി ക്ഷേപം സ്വീകരിക്കുകയായിരുന്നു ബില്യൺ ബീസ് എന്ന സ്ഥാപനം. 2020 മുതലാണ് തട്ടിപ്പ് ആരംഭിച്ചത്. സ്ഥാപന ഉടമ വിപിൻ ആയിരുന്നു ഈ നിക്ഷേപ …

ട്രേഡിംഗിലൂടെ അമിതമായ പലിശ വാഗ്ദാനം നൽകി 100 കോടി തട്ടി : ട്രേഡിംഗ് സ്ഥാപന ഉടമകൾ മുങ്ങി Read More »

തൃശൂർ നാടകലഹരിയിൽ : ഇറ്റ്‌ഫോക് 2025 ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 2 വരെ

തൃശൂർ : കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പിന് വേണ്ടി കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന പതിനഞ്ചാമത് അന്താരാഷ്ട്ര നാടകോത്സവം (ഇറ്റ്‌ഫോക് 2025) ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 2 വരെ തൃശൂരില്‍. സംസ്‌കാരിത്തിന്റെ വ്യത്യസ്ത ധാരകളില്‍ ജീവിക്കുന്ന മനുഷ്യരുടെ പ്രത്യാശയും അതിജീവനവും പ്രമേയമാകുന്ന ‘പ്രതിരോധത്തിന്റെ സംസ്‌കാരങ്ങള്‍’ എന്ന ആശയമാണ് ഇറ്റ്‌ഫോക് 2025 മുന്നോട്ട് വയ്ക്കുന്നത്. ദേശത്തിന്റെയും ഭാഷയുടെയും സംസ്‌കാരത്തിന്റെയും അതിര്‍ വരമ്പുകള്‍ ഭേദിച്ചു കൊണ്ട് ലോകനാടക വേദികയുടെ പരിച്ഛേദമായി ഇറ്റ്‌ഫോക് മാറുന്നു. പതിനഞ്ച് നാടകങ്ങള്‍ എട്ടു …

തൃശൂർ നാടകലഹരിയിൽ : ഇറ്റ്‌ഫോക് 2025 ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 2 വരെ Read More »

തൃശ്ശൂര്‍ വിദ്യാഭ്യാസ ഓഫീസ് സമുച്ചയത്തിന്റെ നിര്‍മ്മാണോദ്ഘാടനം മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചു

തൃശൂർ : തൃശ്ശൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസ് സമുച്ചയത്തിന്റെ നിര്‍മ്മാണോദ്ഘാടനം റവന്യു, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചു. പൊതു വിദ്യാഭ്യാസ യജ്ഞം അടക്കം നിരവധി പദ്ധതികളിലൂടെ ഇന്ന് സംസ്ഥാനത്തെ സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ മുഖച്ഛായ തന്നെ മാറിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വിജയകിരീടം ചൂടിയ തൃശ്ശൂര്‍ ജില്ലയിലെ കലാപ്രതിഭകളെ ആദരിക്കുന്നതിനും കലാമത്സരത്തില്‍ അവതരിപ്പിച്ച കലാരൂപങ്ങള്‍ ജില്ലയിലെ എല്ലാവര്‍ക്കും കണ്ടാസ്വദിക്കുന്നതിനും മാര്‍ച്ച് 29 ന് …

തൃശ്ശൂര്‍ വിദ്യാഭ്യാസ ഓഫീസ് സമുച്ചയത്തിന്റെ നിര്‍മ്മാണോദ്ഘാടനം മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചു Read More »

ഡിക്രുവും സംഘവും പിടിയിൽ

തൃശൂർ : കണ്ടശ്ശാംകടവിൽ കാവടിയാട്ടം കണ്ട് കൊണ്ടിരുന്ന ശരത്തും കൂട്ടുകാരനായ കുട്ടിയും പ്രതികളെ നോക്കിയതിലുള്ള വിരോധത്താൽ ഇവർ കൈവശം ഉണ്ടായിരുന്ന ഇടിക്കട്ട കൊണ്ട് ഇടിച്ച് ഗുരുതരമായ പരിക്കേൽപ്പിച്ച സംഭവത്തിൽ കണ്ടശ്ശാംകടവ് ആലപ്പാട്ട് വീട്ടിൽ “ഡിക്രു” എന്ന് അറിയപ്പെടുന്ന ലിയോൺ (32), കണ്ടശ്ശാംകടവ്, ചക്കമ്പി വീട്ടിൽ അമൽകൃഷ്ണ (24), കണ്ടശ്ശാംകടവ് വന്ദേരി വീട്ടിൽ ആദർശ് (29), കാര്യേഴത്ത് അമൽഷാജി (23), അരിമ്പൂർ പാറയിൽ സ്വാതിഷ് (21) എന്നിവരെയാണ് അന്തിക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുബിന്ദ്, അഭിലാഷ്, ജയൻ, …

ഡിക്രുവും സംഘവും പിടിയിൽ Read More »

ശ്രീ രുധിരമഹാകാളികാവ് പൂരം; വെടിക്കെട്ടിന് അനുമതി

തൃശൂർ: തലപ്പിള്ളി താലൂക്ക് എങ്കക്കാട് വില്ലേജിലെ ശ്രീ രുധിരമഹാകാളിക്കാവിലെ പൂരാഘോഷത്തോടനുബന്ധിച്ച് ഫെബ്രുവരി 23 ന് നടക്കുന്ന എങ്കക്കാട് ദേശം വെടിക്കെട്ടും 26 ന് നടക്കുന്ന വടക്കാഞ്ചേരി ദേശം വെടിക്കെട്ടും പരിമിതമായ തോതില്‍ നടത്തുന്നതിനായി കേരള ഹൈക്കോടതിയുടെ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ അനുമതി നല്‍കിക്കൊണ്ട് എ.ഡി.എം ടി. മുരളി ഉത്തരവിറക്കി. ഫെബ്രുവരി 23 ന് രാത്രി 7 മുതല്‍ 10 വരെയുള്ള സമയത്തും ഫെബ്രുവരി 26 ന് പുലര്‍ച്ചെ 5 മുതല്‍ രാവിലെ 7 വരെയുള്ള സമയത്ത് പരിമിതമായ തോതില്‍ …

ശ്രീ രുധിരമഹാകാളികാവ് പൂരം; വെടിക്കെട്ടിന് അനുമതി Read More »

പോക്സോ കേസ്സിൽ 70 വയസ്സുകാരൻ അറസ്റ്റിൽ

തൃശൂർ : പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ 21.02.2025 തിയ്യതി 11.00 മണിയ്ക്ക് ഐസ്ക്രീം വാങ്ങിക്കൊടുത്ത് പ്രതിയുടെ സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയായ മേത്തല സ്വദേശിയായ വിനോദ് 70 വയസ്സ് എന്നയാളിനെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഐസ്ക്രീം വാങ്ങി പ്രതിയുടെ സ്ക്കൂട്ടറില്‍ കയറ്റി കൊണ്ടു പോയി ലൈംഗികാതിക്രമം നടത്തിയെന്നുള്ള ആണ്‍കുട്ടിയുടെ പരാതിയിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെപ്പറ്റി അന്വേഷണം നടത്തി വരവെയാണ് കൊടുങ്ങല്ലൂർ നിന്നും പ്രതിയെ പിടികൂടിയത്.

ഓപ്പറേഷന് കാപ്പ : കുപ്രസിദ്ധ ഗുണ്ട രാം വിലാസിനെ നാടു കടത്തി

. തൃശൂർ : കുപ്രസിദ്ധ ഗുണ്ട മതിലകം, കളരിപ്പറമ്പ്, കറുത്തവീട്ടിൽ വീട്ടിൽ രാംവിലാസിനെയാണ് (28 ) കാപ്പ ചുമത്തി 6 മാസത്തേക്ക് നാടുകടത്തി. രാംവിലാസ് മതിലകം പോലിസ് സ്റ്റേഷനിൽ 2020 ൽ 2 അടിപിടി കേസും 2021 ഒരു അടിപിടി 2022 ൽ 2 അടിപിടി കേസും 2024 ൽ ഒരു വധശ്രമ കേസും അടക്കം 9 ക്രിമിനൽ കേസുകളിലെ പ്രതിയാണ്. തൃശ്ശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി ബി. കൃഷ്ണ കുമാര്‍ നല്കിയ ശുപാര്‍ശയില്‍ തൃശ്ശൂർ …

ഓപ്പറേഷന് കാപ്പ : കുപ്രസിദ്ധ ഗുണ്ട രാം വിലാസിനെ നാടു കടത്തി Read More »

മസ്തകത്തിന് പരിക്കേറ്റ കൊമ്പന്‍ ചരിഞ്ഞു

തൃശ്ശൂര്‍: അതിരപ്പിള്ളിയില്‍ മയക്കുവെടി വെച്ച് ചികിത്സയ്ക്കായി കോടനാട് എത്തിച്ച കൊമ്പന്‍ ചരിഞ്ഞു. കൊമ്പന്‍ മസ്തകത്തിന് പരിക്കേറ്റ് അവശനിലയിലായിരുന്നു. കൊമ്പന്റെ മസ്തകത്തിലെ ആഴത്തിലുള്ള മുറിവിലെ അണുബാധ തുമ്പിക്കൈയിലേക്ക് ബാധിച്ചിരുന്നു. പരിശോധനയിലും മുറിവിനുളളില്‍ നിന്ന് പുഴുക്കളെ കണ്ടെത്തി. മുറിവിലെ അണുബാധ തുമ്പിക്കൈയിലേക്കുകൂടി പടര്‍ന്നതോടെ ശ്വാസം എടുക്കാനും ബുദ്ധിമുട്ടിയിരുന്നു. ഇതാണ് മരണകാരണായത്. ബുധനാഴ്ച രാവിലെയാണ് ആതിരപ്പള്ളിയില്‍ നിന്നും മയക്കുവെടി വച്ചാണ് കൊമ്പനെ എത്തിച്ചത്.

തൃശൂര്‍ അന്തിക്കാട് 3 ബംഗ്ലാദേശികള്‍ പിടിയില്‍

തൃശൂര്‍: അന്തിക്കാട്ടു നിന്ന് മൂന്ന്, ബംഗ്ലാദേശ് സ്വദേശികളെ പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്. 2 പേര്‍ ഓടി രക്ഷപ്പെട്ടു. ചെമ്മാപ്പിള്ളില്‍ നിന്നാണ് 3 പേരെ അന്തിക്കാട് പൊലീസ് പിടികൂടിയത്. . ചെമ്മാപ്പിള്ളിയില്‍ ആക്രിക്കടയില്‍ ഇവര്‍ ജോലി ചെയ്യുകയായിരുന്നു. കസ്റ്റഡിയിലെടുത്തവര്‍ക്ക് കൈവശം മതിയായ രേഖകള്‍ ഇല്ല. ഇവര്‍ കൊല്‍ക്കത്ത സ്വദേശികളാണെന്നാണ് ചോദ്യം ചെയ്തപ്പോള്‍ പൊലീസിനോട് പറഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം. അന്തിക്കാട് പൊലീസ് ഇവരെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുകയെന്ന് …

തൃശൂര്‍ അന്തിക്കാട് 3 ബംഗ്ലാദേശികള്‍ പിടിയില്‍ Read More »

കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ കൂട്ട ആത്മഹത്യ

കൊച്ചി: എറണാകുളം കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ രണ്ട് പേരുടെ മൃത​ദേഹങ്ങൾ കണ്ടെത്തി. ജാർഖണ്ഡ് സ്വദേശിയായ ഐആർഎസ് ഉദ്യോ​ഗസ്ഥന്റെ വസതിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയിരിക്കുന്നത്. സെന്‍ട്രല്‍ എക്സൈസ് അസിസ്റ്റന്‍റ് കമ്മീഷണര്‍ മനീഷ്, സഹോദരി ശാലിനി എന്നിവരുടേതെന്ന സൂചന പുറത്തുവരുന്നുണ്ട്. ഉദ്യോഗസ്ഥനെ കാണാത്തതിനെ തുടർന്ന് കാക്കനാട് വസതിയിൽ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. റൂം തുറക്കാനുള്ള  ശ്രമം നടത്തുകയാണ് പൊലീസ്.

ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിന്നോട്ടില്ല, സമരം ശക്തമാക്കി ആശാ വര്‍ക്കര്‍മാര്‍, സെക്രട്ടേറിയറ്റ് നടയില്‍ മഹാസംഗമം

തിരുവനന്തപുരം: ആശാവര്‍ക്കര്‍മാരുടെ സെക്രട്ടറിയേറ്റിന് മുന്നിലെ സമരം പതിനൊന്നാം ദിവസത്തിലേക്ക്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ നിന്നുള്ള ആശാവര്‍ക്കര്‍മാരെ അണിനിരത്തി  ഇന്നു മഹാസംഗമം നടത്തും. പതിനായിരത്തിലധികം  പേര്‍ സമരത്തില്‍ പങ്കെടുക്കും. ഓണറേറിയം തുക കൂട്ടുക, കുടിശ്ശിക പൂര്‍ണമായും അനുവദിക്കുക, വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. കഴിഞ്ഞ ദിവസം രണ്ടു മാസത്തെ കുടിച്ചു അനുവദിക്കുകയും, ഓണറേറിയം നല്‍കാന്‍ ഉപാധികള്‍ ഒഴിവാക്കുകയയും ചെയ്തിരുന്നു. മഹാസംഗമം നടക്കാനിരിക്കെ അനുനയനീക്കവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. ഓണറേറിയം മാനദണ്ഡങ്ങള്‍ പിന്‍വലിച്ചതായി ആരോഗ്യവകുപ്പ് …

ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിന്നോട്ടില്ല, സമരം ശക്തമാക്കി ആശാ വര്‍ക്കര്‍മാര്‍, സെക്രട്ടേറിയറ്റ് നടയില്‍ മഹാസംഗമം Read More »

നെല്ലിയാമ്പതി പുലയമ്പാറയിൽ പുലി കിണറ്റിൽ വീണു

നെല്ലിയാമ്പതി : നെല്ലിയാമ്പതി പുലയമ്പാറയിൽ പുലി കിണറ്റിൽ വീണു. പുലയമ്പാറ സ്വദേശി ജോസിന്റെ വീട്ടിലെ കിണറ്റിലാണ് പുലി വീണത് ഇന്ന് വൈകീട്ടോടെയാണ് സംഭവം.RRT സംഘവും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പുലിയെ കിണറ്റിൽ നിന്നും രക്ഷപെടുത്താനുള്ള ശ്രമം തുടരുന്നു.

രേഖ ഗുപ്ത ഡല്‍ഹി മുഖ്യന്ത്രി

ന്യൂഡല്‍ഹി:  രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രി.  പര്‍വ്വേശ് വര്‍മ്മ ഉപമുഖ്യമന്ത്രിയാകും. വിജേന്ദ്ര ഗുപ്ത ആയിരിക്കും ഡല്‍ഹി സ്പീക്കര്‍. മഹിളാ മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റാണ് രേഖ ഗുപ്ത. ഷാലിമാര്‍ ബാഗ് മണ്ഡലത്തില്‍ 29595 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രേഖ ഗുപ്ത വിജയിച്ചത്. 27 വര്‍ഷത്തിന് ശേഷമാണ് ബി.ജെ.പി ഡല്‍ഹിയില്‍ ഭരണം പിടിച്ചെടുക്കുന്നത്.നാളെ വൈകിട്ട് 4.30 ന് ഡല്‍ഹിയിലെ രാംലീല മൈതാനത്താണ് സത്യപ്രതിജ്ഞാച്ചടങ്ങുകള്‍ നടത്തുക.

ലഹരി, റാഗിംഗ് മാഫിയയ്‌ക്കെതിരെ ഒറ്റക്കെട്ട്, തൃശൂര്‍ പുരം സുഗമമായ നടത്തിപ്പിന് ഐക്യദാര്‍ഢ്യം

തൃശൂര്‍:  പ്രസ് ക്ലബ് നടത്തിയ മുഖാമുഖത്തില്‍ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കരുതലോടെയുള്ള പ്രതികരണങ്ങളുമായി സി.പി.എം, കോണ്‍ഗ്രസ്, ബി.ജെ.പി പ്രതിനിധികള്‍. അടുത്തയിടെ തിരഞ്ഞെടുക്കപ്പെട്ട സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.വി.അബ്ദുള്‍ ഖാദര്‍, ഡി.സി.സി പ്രസിഡണ്ട് ജോസഫ് ടാജറ്റ്, ബി.ജെ.പി തൃശൂര്‍ സിറ്റി പ്രസിഡണ്ട്് ജസ്റ്റിന്‍ ജേക്കബ് എന്നിവരായിരുന്നു പ്രസ് ക്ലബില്‍ മാധ്യമപ്രവര്‍ത്തകരോട് സംവദിച്ചത്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയമായ തിരിച്ചുവരവ് ജനം ആഗ്രഹിക്കുന്നുവെന്ന് ഡി.സി.സി പ്രസിഡണ്ട് ജോസഫ് ടാജറ്റ് പറഞ്ഞു. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ യാഥാര്‍ത്ഥ്യബോധത്തോടെ ഉള്‍ക്കൊണ്ട് തിരുത്തലുകള്‍ വരുത്തും. വരുന്ന …

ലഹരി, റാഗിംഗ് മാഫിയയ്‌ക്കെതിരെ ഒറ്റക്കെട്ട്, തൃശൂര്‍ പുരം സുഗമമായ നടത്തിപ്പിന് ഐക്യദാര്‍ഢ്യം Read More »

മാര്‍പാപ്പയുടെ ആരോഗ്യനില ഗുരുതരം

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില ഗുരുതരം.  അദ്ദേഹത്തിന്റെ രണ്ടു ശ്വാസകോശത്തിലും ന്യൂമോണിയ ബാധ കണ്ടെത്തിയതായി വത്തിക്കാന്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് മാര്‍പാപ്പയുടെ ഒരാഴ്ചത്തെ പരിപാടികള്‍ റദ്ദാക്കി. ഒരു ആഴ്ചയിലേറെയായി അദ്ദേഹത്തിന് ശ്വാസകോശ അണുബാധയുണ്ട്.  ഫെബ്രുവരി 14നാണ് റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ  ഉച്ചകഴിഞ്ഞ് സിഎടി സ്‌കാന്‍ നടത്തിയതിനെത്തുടര്‍ന്നാണ് അദ്ദേഹത്തിന് ന്യൂമോണിയ ബാധിച്ചതായി സ്ഥിരീകരിക്കപ്പെട്ടതെന്ന് വത്തിക്കാന്‍ പ്രെസ് ഓഫീസ് അറിയിക്കുന്നു. പോളി മൈക്രോബയല്‍ അണുബാധയുണ്ടെന്നായിരുന്നു നേരത്തെ കണ്ടെത്തിയിരുന്നത്. ഇതിനായിട്ടുള്ള പ്രത്യേക തെറാപ്പി ചികിത്സയാണ് ഇപ്പോള്‍ നല്‍കുന്നതെന്നും വത്തിക്കാന്‍ പ്രസ്താവനയില്‍ …

മാര്‍പാപ്പയുടെ ആരോഗ്യനില ഗുരുതരം Read More »

ഗുരുധർമ പ്രചാരണ സഭയുടെ ആചാരപരിഷ്ക്കരണ യാത്രക്കു തുടക്കം

തൃശൂർ :ആചാരങ്ങൾ കാലാനുസൃതമായി പരിഷ്ക്കരിക്കാൻ വൈകുന്തോറും മനുഷ്യജീവനുകൾ പൊലിയുകയാണെന്ന് ശിവഗിരി മഠം പ്രസിഡണ്ട് സച്ചിദാനന്ദ സ്വാമി. ഗുരുധർമ പ്രചാരണ സഭയുടെ ആചാരപരിഷ്ക്കരണ യാത്ര കൊച്ചിൻ ദേവസ്വം ബോർഡ് ഓഫീസിനു മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരിയും കരിമരുന്നും ഒഴിവാക്കണമെന്ന് ഗുരുദേവൻ ഉപദേശിച്ചിരുന്നെന്നും സ്വാമി പറഞ്ഞു. ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഷർട്ട് ധരിച്ച് പ്രവേശിക്കുന്നതിന് അനുവാദം നൽകുക, പാൻ്റ്സ്, ചുരിദാർ, ഉപയോഗിച്ചെത്തുന്നവർ ഇവക്ക് മുകളിൽ മുണ്ടുകൂടി ഉപയോഗിക്കണെമെന്നുളള നിബന്ധന ഒഴിവാക്കുക, ബോർഡിന് കീഴിലെ സ്ഥാപനങ്ങളിലെ നിയമങ്ങളിലും സംവരണം …

ഗുരുധർമ പ്രചാരണ സഭയുടെ ആചാരപരിഷ്ക്കരണ യാത്രക്കു തുടക്കം Read More »

പീച്ചിയില്‍ ആദിവാസിയെ കാട്ടാന ചവിട്ടിക്കൊന്നു

തൃശൂര്‍: പീച്ചി വനമേഖലയില്‍പ്പെട്ട ആദിവാസിയെ കാട്ടാന ചവിട്ടിക്കൊലപ്പെടുത്തി.  താമരവെള്ളച്ചാല്‍ ആദിവാസി മേഖലയിലാണ് സംഭവം. വനവിഭവമായ പുന്നക്കായ ശേഖരിക്കാന്‍ പോയ ആദിവാസിയാണ് ആന ചവിട്ടിക്കൊന്നത്. താമവെള്ളച്ചാലിലെ മലയിന്‍വീട്ടില്‍ പ്രഭാകരന്‍ (68)  മരിച്ചത്. ഊരുമൂപ്പന്റെ മകനാണ് പ്രഭാകരന്‍. ഇവിടെ കാട്ടാനശല്യമുള്ള പ്രദേശമാണ്. ആറ് കിലോ മീറ്ററോളം വനത്തിലുള്ളിലാണ് സംഭവം നടന്നത്. പ്രഭാകരനും മരുമകന്‍ സുരേന്ദ്രനും ചേര്‍ന്ന് കാടിനുള്ളില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോകുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടാകുന്നത്. സുരേന്ദ്രനെയാണ് ആദ്യം കാട്ടാന ആക്രമിക്കാനെത്തിയത്. ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ പ്രഭാകരന് ഓടി …

പീച്ചിയില്‍ ആദിവാസിയെ കാട്ടാന ചവിട്ടിക്കൊന്നു Read More »