ബര്‍മ ബ്രിഡ്ജിലൂടെയൊരു സാഹസിക സഞ്ചാരമാകാം ഫയര്‍ ആന്റ് റെസ്ക്യു വകുപ്പിന്റെ പവലിയനിലെത്തിയാല്‍
തൃശൂര്‍: തീപ്പിടിത്തത്തില്‍ നിന്നുള്ള രക്ഷാമാര്‍ഗങ്ങളും അടിയന്തരഘട്ടങ്ങളില്‍ നല്‍കേണ്ട പ്രാഥമിക ശുശ്രൂഷകളും അറിയാന്‍ പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം മേളയില്‍ ഫയര്‍ ആന്റ് റെസ്ക്യു വകുപ്പ് അവസരമൊരുക്കുന്നു. ദുരന്തങ്ങളില്‍ ഒറ്റപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള ബര്‍മ ബ്രിഡ്ജില്‍ സഞ്ചരിക്കാന്‍ തിരക്കേറി. വെള്ളപ്പൊക്കം പോലെയുള്ള ദുരന്തങ്ങളിലും തുരുത്തില് ആളുകള്‍ കുടുങ്ങി കിടക്കുന്ന സാഹചര്യങ്ങളിലും ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസ് സേന അംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് താല്‍ക്കാലികമായി നിര്‍മിക്കുന്നതാണ് ബര്‍മ ബ്രിഡ്ജ്.പ്രധാന വേദിയോട് ചേര്‍ന്നാണ് കയര്‍ കൊണ്ടുള്ള പാലം



















