ഏകാന്തതയുടെ കെണിയായി ഹാഷ്
കെ ടി മുഹമ്മദ് തിയറ്ററില്‍ അരങ്ങേറിയ ഹാഷ് കാണികളെ രംഗകലയുടെ മറ്റു ചില സങ്കേതങ്ങളിലേയ്ക്ക് ആനയിച്ചു. സംവിധായകന്‍ നാടകത്തെപ്പറ്റി അദ്ദേഹത്തിന്റെ കുറിപ്പില്‍ പറഞ്ഞതു പോലെ ഹാഷ് ഒരു കെണിയായിരുന്നു. ഏകാന്തതയുടെ കെണി. ആ കെണിയില്‍ തിയറ്റര്‍ ചുറ്റപ്പെട്ടു. സംവിധായകന്‍ ബാഷാര്‍ മുര്‍ക്കൂസ് തിയറ്ററിനെ ഒരു ക്യാന്‍വാസ് ആയി ഉപയോഗിക്കുകയാണ് ഇവിടെ. അഭിനേതാവ് ആ പെയിന്റിംഗിലെ നിറമാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജീവിതങ്ങളുടെ പച്ചയായ കഥപറഞ്ഞ ആക്ടര്‍ മുരളി തിയറ്റേറിലെത്തിയ ജോബ് മഠത്തിലിന്റെ കക്കുകളിയും ശ്രദ്ധേയമായി. ആലപ്പുഴ ജില്ലയില്‍ നടന്ന …