ഓർമ്മകളിൽ ആനച്ചന്തമായി തിരുവമ്പാടി ചന്ദ്രശേഖരൻ
തൃശൂർ: മൂന്നു പതിറ്റാണ്ടോളം ഉത്സവങ്ങളിൽ തലയെടുപ്പോടെ നിറഞ്ഞു നിന്ന ഗജരാജൻ തിരുവമ്പാടി ചന്ദ്രശേഖരനെ തട്ടക നിവാസികളും, ആനപ്രേമികളും അനുസ്മരിച്ചു. നായ്ക്കനാലിൽ നിന്ന് തിരൂവമ്പാടി ചന്ദ്രശേഖരൻ്റെ ഛായാചിത്രവും വഹിച്ചുള്ള ഗജയാത്ര സ്വരാജ് റൗണ്ട് ചുറ്റി കൗസ്തുഭം ഹാളിൽ സമാപിച്ചു. ഗജയാത്രയിൽ തിരുവമ്പാടി ചെറിയ ചന്ദ്രശേഖരൻ, തിരുവമ്പാടി കണ്ണൻ, തിരുവമ്പാടി ലക്ഷ്മി, വടക്കുന്നാഥൻ ശിവൻ, കുട്ടൻകുളങ്ങര അർജുനൻ , ഒല്ലൂക്കര ജയറാം, എറണാകുളം ശിവകുമാർ , പാറമേക്കാവ് കാശിനാഥൻ, വടക്കുറുമ്പക്കാവ് ദുർഗ്ഗാദാസൻ എന്നീ ഗജവീരൻമാർ അണിനിരന്നു തിരുവമ്പാടി ചെറിയ ചന്ദ്രശേഖരൻ …