Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

കാപ്പ ചുമത്തി ജയിലിലടച്ചു

തൃശൂർ : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മാരി എന്ന് വിളിക്കുന്ന അനന്തു ( 26) ഇളവള്ളി ഹൗസ്, പടവരാട് ദേശം, ഒല്ലൂർ വില്ലേജ്, തൃശ്ശൂർ എന്നയാളെ തൃശൂർ റേഞ്ച് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ കാപ്പ വകുപ്പ് ചുമത്തിയതുപ്രകാരം ഒല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിമോദ്. സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ പി. എം. ലാലു, സുഭാഷ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു.

ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവ് പ്രകാരമാണ് കരുതൽ തടങ്കൽ ഉത്തരവ് നടപ്പിലാക്കിയത്. രണ്ടാമത്തെ തവണയാണ് ഇയാൾക്കെതിരെ കാപ്പ പ്രകാരം കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിക്കുന്നത്. 6 മാസത്തെ കരുതൽ തടങ്കൽ പൂർത്തിയാക്കിയ പ്രതി 2024 ഒക്ടോബർ മാസം ജയിൽ മോചിതനായിരുന്നു. തുടർന്നു 5 ന് ന്ഒ ല്ലൂർ പോലീസ് ഇൻസ്പെക്ടർനെ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയുണ്ടായി. വധശ്രമം , കവർച്ച ഉൾപ്പെടെ 12 ഓളം കേസുകളിൽ പ്രതിയാണ് ഇദ്ദേഹം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഡിമാൻഡ് ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *