Newsskerala

പാറമേക്കാവിന്റെ വെടിക്കെട്ട് ശാലയില്‍ നിരോധിത സ്‌ഫോടക വസ്തുക്കളില്ലെന്ന് രാസപരിശോധനാ ഫലം

തൃശൂര്‍: തൃശൂര്‍ പൂരത്തിന് മുന്നോടിയായി പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയില്‍ നടത്തിയ പരിശോധനയില്‍ നിരോധിത സ്‌ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയില്ല. സാമ്പിളുകളുടെ രാസപരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. മുണ്ടത്തിക്കോട് വെടിപ്പുര ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന പരിശോധനകള്‍ക്ക് ശേഷം ദേവസ്വത്തിന് ആശ്വാസം നല്‍കുന്നതാണ് ഈ റിപ്പോര്‍ട്ട്.

നിരോധിത സ്‌ഫോടക വസ്തുക്കളില്ലെന്ന് വ്യക്തമായെങ്കിലും, അനുവദിച്ചതിലും കൂടുതല്‍ അളവില്‍ വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിച്ചതുമായി ബന്ധപ്പെട്ട കേസ് തുടരും. മുതലമടയിലെ വെടിമരുന്ന് നിര്‍മ്മാണശാലയില്‍ നിന്ന് പിടിച്ചെടുത്ത അധിക സാമഗ്രികള്‍ ഉടന്‍ മാറ്റാനും അവ സുരക്ഷിതമായി നിര്‍വീര്യമാക്കാനും അധികൃതര്‍ നടപടി ആരംഭിച്ചു. 2000 കിലോ വെടിമരുന്ന് സൂക്ഷിക്കാനാണ് അനുമതിയുള്ളതെങ്കിലും അതിലുമേറെ മരുന്ന് ഇവിടെ കണ്ടെത്തിയിരുന്നു.

അതേമയം, ലൈസന്‍സിക്കെതിരെ കേസെടുത്ത നടപടി തൃശൂര്‍ പൂരം തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് ആരോപിച്ചു.

Leave a Comment

Your email address will not be published. Required fields are marked *