ന്യൂഡല്‍ഹി: കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നു. ഡല്‍ഹിയില്‍ നിന്ന്് ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ എ.ഐ.സി.സി നിരീക്ഷകര്‍ വൈകീട്ട് 4 മണിക്ക് തിരുവനന്തപുരത്ത് എത്തും. ഫ്‌ളൈറ്റില്‍ കെ.സി.വേണുഗോപാല്‍ ഉണ്ടാകുമോയെന്നത് സംബന്ധിച്ച് വ്യക്തതയില്ല. കെ.സിയുമായി രാഹുല്‍ രാവിലെ അപ്രതീക്ഷിത കൂടിക്കാഴ്ച നടത്തി. രാഹുലിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ഇന്നലെ രാത്രി 9.30ന് ദീപാദാസ് മുന്‍ഷിയുമായി രാഹുല്‍ ചര്‍ച്ച നടത്തിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്്.
മുഖ്യമന്ത്രിയായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ തിരഞ്ഞെടുക്കുമെന്നാണ് സൂചന. ഇക്കാര്യം കെ.സി.വേണുഗോപാലിനെ രാഹുല്‍ ബോധ്യപ്പെടുത്തും. വേണുഗോപാലിനെ അനുനയിപ്പിക്കാനാണ് രാഹുല്‍ രാവിലെ അപ്രതീക്ഷിതമായി വിളിപ്പിച്ചതെന്ന് കരുതുന്നു. മുതിര്‍ന്ന നേതാക്കളായ എ.കെ.ആന്റണി, വി.എം.സുധീരന്‍ എന്നിവര്‍ കെ.സി.വേണുഗോപാലിനെ അനൂകൂലിച്ചില്ലെന്നും റിപ്പോര്‍ട്ടുണ്ട്്.നിയമസഭാകക്ഷിയോഗം വൈകീട്ട് നടക്കും
മുഖ്യമന്ത്രി തീരുമാനം നിരീക്ഷകര്‍ മുദ്രവച്ച കവറില്‍ കൈമാറും. നിയമസഭാ കക്ഷിയോഗത്തില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് നീക്കം.
ദീപാ ദാസ് മുന്‍ഷി, എഐസിസി നിരീക്ഷകരായ അജയ് മാക്കന്‍, മുകുള്‍ വാസ്‌നിക്ക് എന്നിവര്‍ തിരുവനന്തപുരത്ത് എത്തും
കേരളത്തിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകുമ്പോള്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ദില്ലിയിലെ വീട്ടില്‍ തുടരുന്നു. അദ്ദേഹത്തിന്റെ കുടുംബവും ദില്ലിയില്‍ തന്നെയാണ്. കേരളത്തിലേക്ക് പോകണോയെന്ന് പ്രഖ്യാപനത്തിന് ശേഷം മാത്രമാകും തീരുമാനിക്കുക. കര്‍ണാടകയിലെ മുഖ്യമന്ത്രി തീരുമാനത്തിലടക്കം ഏറെ നിര്‍ണായകമായ കെസിയുടെ ദില്ലിയിലെ 51 ലോധി എസ്റ്റേറ്റ് എന്ന വീട് കുറച്ച് ദിവസങ്ങളായി ശ്രദ്ധാകേന്ദ്രമായി മാറിയിരുന്നു.














