Newsskerala

മലമ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ ഒരു മരണം

പാലക്കാട് : മലമ്പുഴയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അകമലവാരം സ്വദേശി ചന്ദ്രനാണ് (55) മരിച്ചത്. ചൂട് കാരണം വീടിന് സമീപത്തുള്ള പുളിമര ചുവട്ടില്‍ കിടന്നുറങ്ങുമ്പോഴായിരുന്നു ആക്രമണമുണ്ടായത്. ഇന്ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു സംഭവം. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടുപേര്‍ കാട്ടാനയാക്രമണത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇയാളെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Leave a Comment

Your email address will not be published. Required fields are marked *