ന്യൂഡൽഹി: രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാനൊരുങ്ങി സി.പി.എം. സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ എല്ലാ പാർട്ടി ഓഫീസുകളിലും ദേശീയ പതാക ഉയർത്താൻ പാർട്ടി തീരുമാനിച്ചതായി മുതിർന്ന നേതാവ് സുജൻ ചക്രബർത്തി പറഞ്ഞു. പശ്ചിമ ബംഗാളിൽ നിന്നുള്ള മുതിർന്ന കേന്ദ്ര കമ്മിറ്റി അംഗമാണ് സുജൻ ചക്രബർത്തി. ആദ്യമായാണ് ഇത്തരത്തിൽ പാർട്ടി ഓഫീസുകളിൽ ദേശീയ പതാക ഉയർത്തുന്നത്.
Photo Credit: Twitter