Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

തൃശൂര്‍ നഗരത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷം, കുടിവെള്ളസ്രോതസ്സുകള്‍ മലിനം… WATCH VIDEO HERE….

തൃശൂര്‍: വേനല്‍ കടുത്തതോടെ നഗരത്തില്‍ കുടിവെള്ളക്ഷാമം വ്യാപകം. വിയ്യൂര്‍, വടൂക്കര, കൂര്‍ക്കഞ്ചേരി, നെല്ലങ്കര, മണ്ണുത്തി തുടങ്ങി നഗരത്തിലെ പല ഭാഗത്തും കുടിവെള്ളം കിട്ടാക്കനിയായി. ടാങ്കര്‍ ലോറികളില്‍ ജലവിതരണം തുടങ്ങാന്‍ വൈകുന്നത് മൂലം പ്രദേശവാസികള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നു. കോര്‍പറേഷന്‍ അധികൃതരുടെ അലംഭാവം മൂലം ഇത്തവണ കുടിവെള്ളക്ഷാമം കൂടുതല്‍ രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ കുടിവെള്ള വിതരണം നടത്തുകയാണ് പതിവ്.

എന്നാല്‍ കുടിവെള്ളമെടുക്കുന്ന ജലസ്രോതസ്സുകള്‍ പലതും മലിനമായിക്കിടക്കുന്നു. കുടിവെള്ളമെടുക്കുന്നതിന് ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന തൃശൂര്‍ ശക്തന്‍ ഫയര്‍ സ്റ്റേഷനു സമീപത്തെ കിണറിലെ വെള്ളം മലിനമാണ്. വാട്ടര്‍ അതോറ്റി നടത്തിയ പരിശോധനത്തിലാണ് ശക്തനിലെ വെള്ളത്തില്‍ കോളിഫോമിന്റെ അംശം കണ്ടെത്തിയത്.
കുടിവെള്ളത്തിനുള്ള പ്രധാന ജലസ്രോതസ്സായ പെരിങ്ങാവ് വാട്ടര്‍ വര്‍ക്‌സിലെ വലിയ കുളവും വൃത്തിഹീനമായിക്കിടക്കുന്നു. 2018-ലെ പ്രളയത്തിന് ശേഷം കുളത്തില്‍ മാലിന്യം അടിഞ്ഞുകൂടിക്കിടക്കുന്നു. ജലക്ഷാമം മുന്‍കൂട്ടി കണ്ട് പ്രധാന ജലസ്രോതസ്സുകള്‍ യഥാസമയം ശുചീകരിക്കാന്‍ കോര്‍പറേഷന്‍ വൈകിയത് വലിയൊരു വീഴ്ചയായി. വില്ലടത്തുനിന്നും, ഒല്ലൂക്കരയില്‍ നിന്നും കുടിവെള്ളമെത്തിക്കാനിപ്പോള്‍ ശ്രമം.

മലിനമായ പെരിങ്ങാവ് വാട്ടര്‍ വര്‍ക്‌സിലെ വലിയ കുളം


നെല്ലങ്കര വൈലോപ്പിള്ളി നഗറിലും കൂര്‍ക്കഞ്ചേരി കാഞ്ഞരങ്ങാടിയിലും, വടക്കൂര മങ്ങാട് ലെയിനിലും മറ്റും കിണറുകള്‍ വറ്റി. ടാങ്കര്‍ ലോറികളില്‍ കുടിവെള്ള വിതരണം വൈകുന്നതില്‍ കടുത്ത പ്രതിഷേധത്തിലാണ് പ്രദേശവാസികള്‍. എത്രയും പെട്ടെന്ന് കുടിവെള്ളമെത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്നും, ഹെല്‍ത്തിലെ ഉദ്യോഗസ്ഥര്‍ക്ക് കുടിവെള്ള സ്രോതസ്സുകള്‍ കണ്ടെത്താന്‍ അടിയന്തര നിര്‍ദേശം നല്‍കിയതായും ആരോഗ്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.ഷാജന്‍ പറഞ്ഞു.

കുടിവെള്ളക്ഷാമം തീര്‍ക്കാന്‍ 223 കോടിയുടെ അമൃതം പദ്ധതി എന്നിട്ടും?

കുടിവെള്ളം ക്ഷാമം പരിഹരിക്കാന്‍ അമൃതം പദ്ധതി വഴി കേന്ദ്രസര്‍ക്കാര്‍ തൃശൂര്‍ കോര്‍പറേഷന് 223 കോടിയാണ് അനുവദിച്ചത്. കോര്‍പറേഷനിലെയും സമീപത്തെ 17 പഞ്ചായത്തുകളിലും ശുദ്ധജലമെത്തിക്കുന്നതിനാണിത്. മിക്കയിടത്തും പൈപ്പ് ലൈന്‍ എത്തിയിട്ടും കുടിവെള്ള ക്ഷാമം പരിഹരിക്കപ്പെടുന്നി്ല്ല. ഒരു ദിവസം 100 മില്യന്‍ ശുദ്ധജലം വിതരണം ചെയ്യാന്‍ കഴിയുന്നതരത്തിലുള്ള പ്രോജക്ടാണ് തയ്യാറാക്കിയിരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *