Newsskerala

ഇന്നുമുതല്‍ എഐ ക്യാമറകള്‍ വഴി പെറ്റിയില്ല, ചലാനും നല്‍കില്ല; പ്രതിഷേധം ശക്തമാക്കാന്‍ എംവിഡി സംഘടനകള്‍

തിരുവനന്തപുരം: പത്തനംതിട്ടയിലെ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷനില്‍ പ്രതിഷേധം ശക്തമാക്കാന്‍ സംഘടനകള്‍. ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധദിനമായി ആചരിക്കാനാണ് മോട്ടോര്‍ വാഹനവകുപ്പിലെ വിവിധ സംഘടനകളുടെ തീരുമാനം. എംവിഡിയിലെ ജീവനക്കാരുടെ സംഘടനകളാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ഇതിന്റെ ഭാഗമായി കറുത്ത ബാഡ്ജ് ധരിച്ച് ഓഫീസിലെത്തുമെന്നും ഇന്നുമുതല്‍ പെറ്റി പിരിക്കില്ലെന്നും എഎംവിഐമാര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ വകുപ്പിലെ വാഹനം ഓടിക്കില്ലെന്നും അറിയിച്ചു. ഓഗസ്റ്റ് 22ന് ഗതാഗത കമ്മിഷണറേറ്റിന് മുന്‍പില്‍ പ്രതിഷേധ ധര്‍ണ നടത്താനും തീരുമാനമുണ്ട്. ഇന്ന് മുതല്‍ ചലാന്‍ നല്‍കുന്നതില്‍ നിന്ന് വിട്ടുനല്‍കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.സംസ്ഥാന വ്യാപകമായി സീറോ ചലാന്‍ എന്നതാണ് ലക്ഷ്യം. എഐ ക്യാമറകള്‍ വഴിയുള്ള പെറ്റിയും ഉണ്ടാകില്ല. എഐ ക്യാമറ വഴിയുള്ള ചലാനുകള്‍ക്ക് അംഗീകാരം നല്‍കേണ്ടത് എംവിഐമാരാണ്. ഇതില്‍നിന്നും ഉദ്യോഗസ്ഥര്‍ വിട്ടുനില്‍കും. ഫെയ്‌സ് ആപ്പ് വഴി ഹാജര്‍ നല്‍കില്ലെന്നും സംഘടനകള്‍ അറിയിച്ചിട്ടുണ്ട്.പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനെത്തിയ വാഹനത്തിന് പിഴചുമത്തിയ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിഴ ചുമത്തിയതിനെതിരെ ആറന്മുള എംഎല്‍എ അബിന്‍ വര്‍ക്കി ഗതാഗതമന്ത്രിയോട് പരാതിപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് നടപടി ഉണ്ടായത്. ജീപ്പിനുമുന്നിലെ ആഡംബര ലൈറ്റുകള്‍ക്ക് 5200 രൂപയാണ് പിഴ ചുമത്തിയത്. എംഎല്‍എയുടെ നിര്‍ദ്ദേശപ്രകാരം യൂത്ത് കോണ്‍ഗ്രസ് ഈ തുക അടയ്ക്കുകയും ചെയ്തിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *