Newsskerala

രാഹുല്‍ ഗാന്ധിക്ക് ആശ്വാസം; സവര്‍ക്കര്‍ വിരുദ്ധ പരാമര്‍ശക്കേസ് സുപ്രീംകോടതി റദ്ദാക്കി

ദില്ലി: വി ഡി സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിക്ക് ആശ്വാസം. സവര്‍ക്കറെക്കുറിച്ചുള്ള പരാമര്‍ശങ്ങളുടെ പേരില്‍ യുപിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ രജിസ്റ്റര്‍ ചെയ്ത വിദ്വേഷ പ്രസംഗക്കേസ് സുപ്രീംകോടതി റദ്ദാക്കി.  ഇതോടെ മജിസ്‌ട്രേറ്റ് പുറപ്പെടുവിച്ച സമന്‍സ് ഉള്‍പ്പെടെയുള്ള തുടര്‍നടപടികളും റദ്ദാക്കിയിട്ടുണ്ട്. 2022-ല്‍ നടന്ന ഭാരത് ജോഡോ യാത്രയ്ക്കിടെയാണ് രാഹുല്‍ ഗാന്ധി വിഡി സവര്‍ക്കറെ വിമര്‍ശിക്കുന്ന പരാമര്‍ശം നടത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *