Newsskerala

ഷഹബാസ് കൊലപാതകം; പ്രതികളെ രഹസ്യ കേന്ദ്രത്തില്‍ പരീക്ഷയ്ക്കിരുത്തും

കോഴിക്കോട: സുരക്ഷാകാരണങ്ങളാല്‍ മുഹമ്മദ് ഷഹബാസ് കൊലപാതകക്കേസ് പ്രതികളുടെ പരീക്ഷാകേന്ദ്രം മാറ്റാന്‍ പൊലീസ്. സ്‌കൂളിലെ പരീക്ഷ പ്രതികള്‍ കഴിയുന്ന ജുവനൈല്‍ ജസ്റ്റിസ് ഹോമില്‍ നടത്തണമെന്നാണ് പോലീസ് ആവശ്യപ്പെടുന്നത്. പരീക്ഷാ ഭവന്‍ സെക്രട്ടറിക്കും ജില്ലാ കളക്ടര്‍ക്കും പൊലീസ് കത്ത് നല്‍കി.

റൂറല്‍ എസ്പി കെ ഇ ബൈജുവാണ് നിര്‍ദേശം നല്‍കിയത്. തുടര്‍ന്ന് അന്വേഷണ ഉദ്യോ?ഗസ്ഥനായ ഐപി സായൂജ് ഡിഇഒക്ക് കത്തു നല്‍കുകയായിരുന്നു. സ്‌കൂളില്‍ പ്രതികള്‍ പരീക്ഷ എഴുതുന്നത് പ്രശ്‌നങ്ങള്‍ക്ക് സാധ്യത എന്ന് പോലീസ് പറയുന്നു. വെള്ളിമാട്കുന്നിലെ ഒബ്സര്‍വേഷന്‍ ഹോമിലാണ് നിലവില്‍ വിദ്യാര്‍ഥികള്‍ ഉള്ളത്. പ്രതികളെ സ്‌കൂളിലെത്തി പരീക്ഷ എഴുതിക്കാന്‍ ആയിരുന്നു തീരുമാനിച്ചത്. ഇതിനായി പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് വ്യക്തമാക്കിയിരുന്നു.

പ്രതികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചാല്‍ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസും കെഎസ്യുവും വ്യക്തമാക്കി. വിദ്യാഭ്യാസ വകുപ്പ് പൊതുവികാരം മാനിക്കണമെന്നും പ്രതികളെ പരീക്ഷക്ക് ഇരുത്തുന്നത് മറ്റ് കുട്ടികളെ ബാധിക്കുമെന്നും പ്രസ്താവനയില്‍ യൂത്ത് കോണ്‍ഗ്രസ് പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *