മുംബൈ: ഇന്ത്യന്‍ സിനിമയിലെ മുതിര്‍ന്ന ഗായിക ആശാ ഭോസ്ലെ (92) വിടപറഞ്ഞു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി ആരോഗ്യപ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടായിരുന്നു. ശനിയാഴ്ചയാണ് ആശ ഭോസ്ലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒമ്പതു ഭാഷകളിലായി പതിനായിരത്തിലേറെ ഗാനങ്ങള്‍ ആലപിച്ച ആശാ ഭോസ്ലെ ഗിന്നസ് റിക്കാര്‍ഡില്‍ ഇടംപിടിച്ചിട്ടുണ്ട്. എട്ടു പതിറ്റാണ്ടു നീണ്ട സംഗീത ജീവിതത്തിലൂടെ, ഇന്ത്യന്‍ സംഗീതത്തിന് നല്‍കിയ മികച്ച സംഭാവനകള്‍ മുന്‍നിര്‍ത്തി നിരവധി പുരസ്‌കാരങ്ങള്‍ ആശ ഭോസ്ലെയെ തേടിയെത്തിയിട്ടുണ്ട്. 2000ല്‍ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡും 2008ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം ആദരിച്ചിരുന്നു.
ഗായിക ആശാ ഭോസ്ലെ അന്തരിച്ചു















