Newsskerala

സ്റ്റീല്‍ പാത്രത്തിനടിയില്‍ വെച്ച് പടക്കം പൊട്ടിച്ചു, 16കാരന് ദാരുണാന്ത്യം

കോഴിക്കോട്: പടക്കം പൊട്ടിത്തെറിച്ച് വിദ്യാര്‍ത്ഥി മരിച്ചു.  കൊയിലാണ്ടിയില്‍ 16കാരനായ അദ്വൈത് ആണ് മരിച്ചത്. വീടിനോട് ചേര്‍ന്നുള്ള ഗ്രൗണ്ടില്‍ വെച്ച് കൂട്ടുകാര്‍ക്കൊപ്പം അദ്വൈത് പടക്കം പൊട്ടിക്കുകയായിരുന്നു. ഇതിനിടെ ഗുണ്ട് കയ്യിലിരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ഉടനെ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദ്വൈതിനെ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചുവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലാണുള്ളത്.

സ്റ്റീല്‍ പാത്രത്തിന് അകത്ത് വെച്ചാണ് പടക്കം പൊട്ടിച്ചത്. സ്റ്റീല്‍ പാത്രം പൊട്ടിത്തെറിച്ചു കുട്ടിയുടെ ശരീരത്തില്‍ തുളച്ചുകയറിയാണ് മരണം സംഭവിച്ചത്. കക്ഷത്തില്‍ തുളച്ചു കയറുകയായിരുന്നു. യൂട്യൂബ് നോക്കിയാണ് അദ്വൈത് പടക്കം പൊട്ടിച്ചത്. പത്താം ക്ലാസ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയാണ് അദ്വൈത്. കൂട്ടുകാര്‍ക്കൊപ്പം വിഷു ആഘോഷിക്കാന്‍ വാങ്ങിയ പടക്കങ്ങള്‍ പൊട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.  കൂടെ ഉണ്ടായിരുന്ന മറ്റൊരു കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *