Newsskerala

ലോക്‌സഭാ സീറ്റുകളുടെ എണ്ണം 850 ആയി വര്‍ധിപ്പിക്കും

ന്യൂഡല്‍ഹിL ലോക്‌സഭാ സീറ്റുകളുടെ എണ്ണം 543ല്‍ നിന്ന് 850 ആയി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഭരണഘടനാ ഭേദഗതി ബില്ലിന്റെ പകര്‍പ്പ് എംപിമാരുടെ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്തു. സംസ്ഥാനങ്ങളിലെ സീറ്റുകള്‍ 815ഉം, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ സീറ്റുകള്‍ 35 ആയി ഉയര്‍ത്താനുമാണ് ബില്‍ ലക്ഷ്യമിടുന്നത്. മൂന്ന് ബില്ലുകള്‍ ആണ് 16-ന് തുടങ്ങുന്ന പ്രത്യേക സമ്മേളനത്തില്‍ അവതരിപ്പിക്കുന്നത്.

വനിത സംവരണം നടപ്പിലാക്കുന്നതിന് മുന്‍പ് മണ്ഡല പുനര്‍നിര്‍ണയം നടത്തി അതിന്റെ അടിസ്ഥാനത്തില്‍ സംവരണം നടത്തുക. 850 സീറ്റുകളില്‍ നിന്ന് മൂന്നിലൊന്ന് സംവരണമാണ് വനിതകള്‍ക്ക് നല്‍കുക. മണ്ഡല പുനര്‍വിഭജനത്തിന് കമ്മീഷന്‍ രൂപീകരിക്കും. ഈ കമ്മിഷന്‍ ആകും മണ്ഡല പുനര്‍നിര്‍ണയം നടത്തുക. സുപ്രീംകോടതി ജഡ്ജിയാകും കമ്മിഷന്റെ അധ്യഷനാകുക. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷനോ അദേഹം നിര്‍ദേശിക്കുന്ന ഒരാളോ കമ്മിഷന്റെ അം?ഗമാകും.

മണ്ഡല പുനര്‍നിര്‍ണയം നടത്തിയശേഷമാകും വനിത സംവരണം നടപ്പിലാക്കുക. 1971-ലെ സെന്‍സസ് അടിസ്ഥാനമാക്കിയാണ് ലോക്‌സഭയുടെ നിലവിലെ ഘടന. പാര്‍ലമെന്റില്‍ അവതരിപ്പിക്കാനൊരുങ്ങുന്ന ബില്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 82 ഭേദഗതി ചെയ്ത് മുഴുവന്‍ വ്യവസ്ഥയും നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *