Newsskerala

വിഷുക്കണിയില്‍ നിന്ന് തീ പിടിച്ചു, വീട് ഭാഗീകമായി കത്തി നശിച്ചു

തിരുവനന്തപുരം: വിഷുക്കണിയില്‍ നിന്ന് തീ പടര്‍ന്ന് വീട് ഭാഗീകമായി കത്തി നശിച്ചു. കുടപ്പനക്കുന്ന് തുമ്പിക്കോണം ലൈനിന്‍ താമസിക്കുന്ന ഗീതയുടെ വീട്ടിലാണ് തീപിടുത്തം ഉണ്ടായത്. പുക ശ്വസിച്ച് മൂന്നു പേര്‍ക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ഇവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം ഉണ്ടായത്.

പുലര്‍ച്ചെ കണികാണുമ്പോള്‍ നിലവിളക്കുകള്‍ കൊളുത്തിയിരുന്നു. അതിന് ശേഷം ഇവര്‍ കിടന്നുറങ്ങി. തുടര്‍ന്നാണ് തീ പടര്‍ന്ന് പിടിച്ചത്. വീടിന്റെ ഹാളും ഉപകരണങ്ങളും കത്തി നശിച്ചു. വീട്ടിലുള്ളവരുടെ നിലവിളി കേട്ട് നാട്ടുകാരാണ് തീ അണച്ചത്. നിലവിളക്കില്‍ നിന്ന് തീ പടര്‍ന്നതാകാമെന്നാണ് ഫയര്‍ ഫോഴ്‌സ് നിഗമനം.

Leave a Comment

Your email address will not be published. Required fields are marked *