Newsskerala

നിതിന്‍ രാജിന്റെ ആത്മഹത്യ: ; അധ്യാപകന്‍  റാമിനെ കോളജില്‍ നിന്നും പുറത്താക്കി

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണവിധേയനായ അനാട്ടമി വിഭാഗം പ്രൊഫസര്‍ എം.കെ. റാമിനെ കോളജില്‍ നിന്നും പുറത്തക്കി.
റാമിനെ പുറത്താക്കുമെന്ന് മാനേജ്‌മെന്റ് വിദ്യാര്‍ഥികള്‍ക്ക് ഉറപ്പ് നല്‍കി. റാമിനെതിരെ കൂടുതല്‍ വിദ്യാര്‍ഥികള്‍ ആരോപണവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് നടപടി.

നിതിന്റെ  മരണത്തില്‍ റാമിനെതിരെ കേസെടുത്തിട്ടുണ്ട്. ഇതിന് പിന്നാലെ ഒളിവില്‍ കഴിയുകയാണ് ഇയാള്‍. അധ്യാപകനെതിരെ വിദ്യാര്‍ഥികള്‍ ഇന്ന് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. കോളേജില്‍ നിന്നും റാമിനെ പുറത്താക്കണമെന്നും നീതി വേണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധം സംഘടിപ്പിച്ചത്. പിന്നാലെയാണ് നടപടി ഉണ്ടായത്.

Leave a Comment

Your email address will not be published. Required fields are marked *