Newsskerala

തൃശൂര്‍ പൂരത്തിന് 11 നാള്‍:എഴുന്നള്ളിപ്പിന് അഴകെഴും കൊമ്പന്‍മാര്‍

തൃശൂര്‍: ചരിത്രപ്രസിദ്ധമായ തൃശൂര്‍ പൂരത്തിന് അണിനിരക്കുന്നത് കേരളത്തിലെ തലയെടുപ്പുള്ള കൊമ്പന്‍മാര്‍. പാറമേക്കാവ് വിഭാഗത്തിന്റെ തിടമ്പേറ്റാന്‍ ഇക്കുറി കൊല്ലത്തുനിന്നുള്ള കൊമ്പനെത്തും. കേരളത്തിലെ അഴകൊത്ത നാട്ടാനയായ തൃക്കടവൂര്‍ ശിവരാജു പത്ത് വര്‍ഷത്തിന് ശേഷമാണ് തൃശൂര്‍ പൂരത്തിനെത്തുന്നത്. തിടമ്പേറ്റുന്നത് ഇതാദ്യവും. പൂരം നാളില്‍ ഉച്ചയ്ക്ക് നടക്കുന്ന പാറമേക്കാവ് വിഭാഗത്തിന്റെ എഴുന്നള്ളിപ്പിന് തൃക്കടവൂര്‍ ശിവരാജു തിടമ്പേറ്റും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആനത്തറവാട്ടില്‍ ഏറ്റവും ഉയരമുള്ള കൊമ്പനായ തൃക്കടവൂര്‍ ശിവരാജുവിന്റെ ഏക്കത്തുകയായ രണ്ടരലക്ഷം രൂപ തൃക്കടവൂരിലെ ശിവരാജുവിന്റെ ഫാന്‍സാണ് സംഭാവനയായി നല്‍കുന്നത്. കൊട്ടാക്കര, വൈക്കം, തുറവൂര്‍, അമ്പലപ്പുഴ, തിരുനക്കര, ആറ്റുകാല്‍, ഹരിപ്പാട് തുടങ്ങിയ പ്രശസ്ത ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ക്ക് തിടമ്പേറ്റുന്നത് ശിവരാജുവാണ്.
പാറമേക്കാവ് വിഭാഗത്തിന്റെ രാത്രി പൂരത്തിന് പാറമേക്കാവ് കാശിനാഥനും, പൂരപ്പിറ്റേന്ന്് എഴുന്നള്ളിപ്പിന് തിടമ്പ് വഹിക്കുന്നത് എറണാകുളം ശിവകുമാറുമാണ്.
തിരുവമ്പാടി വിഭാഗത്തിന്റെ മഠത്തില്‍ വരവിന് തിടമ്പേറ്റുവാനുള്ള നിയോഗം ഇക്കുറിയും തിരുവമ്പാടി ചന്ദ്രശേഖരനാണ്. രാത്രി കുട്ടന്‍കുളങ്ങര അര്‍ജുനനും, പൂരപ്പിറ്റേന്ന് എഴുന്നള്ളിപ്പിന് വീണ്ടും തിരുവമ്പാടി ചന്ദ്രശേഖരനും തിടമ്പേറ്റും.  പൂരത്തലേന്ന്്  കൊമ്പന്‍ എറണാകുളം ശിവകുമാര്‍ പൂരവിളംബരം ചെയ്യും. ഇക്കുറിയും പൂരം നാളില്‍ ഘടകപൂരമായ ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്നത്് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. മുന്‍പ് കുറ്റൂര്‍ നെയ്തലക്കാവിലമ്മയുടെ തിടമ്പുമായി ഗജരാജന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തൃശൂര്‍ പൂരം വിളംബരം ചെയ്യുന്നത്്് ആയിരങ്ങള്‍ക്ക്്് തൃശൂര്‍ പൂരം പോലെ ആനന്ദക്കാഴ്ചയായിരുന്നു

Leave a Comment

Your email address will not be published. Required fields are marked *