Newsskerala

ബി.ജെ.പിയുടെ നേതൃത്വത്തിലും വി.ആര്‍ കൃഷ്ണന്‍ എഴുത്തച്ഛന്‍ അനുസ്മരണച്ചടങ്ങ്, പ്രതിഷേധവുമായി  കോണ്‍ഗ്രസ്

തൃശ്ശൂര്‍:  സ്വാതന്ത്ര്യസമര സേനാനിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന വി. ആര്‍. കൃഷ്ണന്‍ എഴുത്തച്ഛന്റെ 21-ാം  ചരമവാര്‍ഷികദിനത്തില്‍  ബി.ജെ.പിയും അനുസ്മരണച്ചടങ്ങ് നടത്തുന്നു. അവിണിശ്ശേരിയിലെ അദ്ദേഹത്തിന്റെ   വീട്ടില്‍ കോണ്‍ഗ്രസ് പുഷ്പാര്‍ച്ചന നടത്തുന്നതിന് പിന്നാലെ ബിജെപിയും പുഷ്പാര്‍ച്ചന നടത്തുന്നുണ്ട്.

ബിജെപി ആദ്യമായാണ് ഇത്തരമൊരു ചടങ്ങ് സംഘടിപ്പിക്കുന്നത്. വി.ആര്‍ കൃഷ്ണന്‍ എഴുത്തച്ഛന്റെ മകന്‍ വി കെ ജയഗോവിന്ദനും കുടുംബവും നേരത്തെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ജില്ലാ പഞ്ചായത്തിലേക്ക്  ചേര്‍പ്പില്‍ നിന്ന് മത്സരിക്കുകയും ചെയ്തിരുന്നു. ഇദ്ദേഹമാണ് ഇപ്പോള്‍ വി.ആറിന്റെ   വീട്ടില്‍ താമസിക്കുന്നത്.
ബിജെപിയും ആര്‍എസ്എസും ഇപ്പോള്‍ നടത്തുന്നത് ചെയ്തുപോയ തെറ്റിന്റെ   പ്രായശ്ചിത്തമാണെന്ന് വി.എം സുധീരന്‍ പറഞ്ഞു. സ്വാതന്ത്ര്യസമരസേനാനികളെ തിരിച്ചറിയാന്‍ അവര്‍ വൈകി. സ്വാതന്ത്ര്യ സമരകാലത്ത് ആര്‍എസ്എസും ബിജെപിയും സാമ്രാജ്യത്വത്തിന് പാദസേവ ചെയ്യുകയായിരുന്നു. ബിജെപിയുടേത് വില കുറഞ്ഞ രാഷ്ട്രീയമാണ്. വി.ആര്‍ കൃഷ്ണന്‍ എഴുത്തച്ഛന്‍ അടിമുടി കോണ്‍ഗ്രസുകാരനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു നേരത്തെ ചേറ്റൂര്‍ ശങ്കരന്‍നായരെ ബി.ജെ.പി സ്മരിച്ചതും വിവാദമായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *