Newsskerala

നിലമ്പൂരില്‍  ഷാഫിയും രാഹുലും സഞ്ചരിച്ച വാഹനം തടഞ്ഞ് പരിശോധന

മലപ്പുറം: നിലമ്പൂരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സഞ്ചരിച്ച വാഹനം തടഞ്ഞ് പരിശോധിച്ചതില്‍ പ്രതിഷേധം. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും ഷാഫി പറമ്പില്‍ എംപിയും സഞ്ചരിച്ച വാഹനമാണ് ഇന്നലെ രാത്രി നിലമ്പൂര്‍ വടപുറത്തുവച്ച് പോലീസ് തടഞ്ഞ് പരിശോധിച്ചത്.

വാഹനത്തില്‍ ഉണ്ടായിരുന്ന പെട്ടികള്‍ പുറത്തെടുത്ത് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പോലീസ് പറഞ്ഞു. പെട്ടിയില്‍ വസ്ത്രങ്ങളും പുസ്തകങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. വാഹന പരിശോധനക്കിടെ ഉദ്യോഗസ്ഥരോട് രാഹുല്‍ മാങ്കൂട്ടത്തില്‍ ദേഷ്യപ്പെട്ട്് പ്രതികരിച്ചു.

സിപിഎമ്മിന് വേണ്ടി വേഷം കെട്ടേണ്ടന്ന് ഷാഫിയും രാഹുലും ഉദ്യോഗസ്ഥരോട് പറഞ്ഞു. പരിശോധന ഏകപക്ഷീയമാണെന്ന് ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടവും പ്രതികരിച്ചു. യുഡിഎഫ് എംപിമാരുടെയും ജനപ്രതിനിധികളുടെയും വണ്ടി മാത്രമാണ് പരിശോധിക്കുന്നതെന്നും ഷാഫി വിമര്‍ശിച്ചു.

പരിശോധന നടത്തിയത്. മനഃപൂര്‍വ്വം അപമാനിക്കുക എന്ന ലക്ഷ്യംവെച്ചാണ് ഉദ്യോഗസ്ഥരുടെ പരിശോധനയെന്നും ഇന്‍സള്‍ട്ടായി തോന്നിയെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു. യുഡിഎഫ് നേതാക്കളുടെ വാഹനങ്ങള്‍ മാത്രമാണ് പരിശോധിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതൃത്വും ആരോപിച്ചു. എന്നാല്‍ എല്ലാവരുടെയും വാഹനങ്ങള്‍ പരിശോധിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. ഇടത് എംപി കെ.രാധാകൃഷ്ണന്റെ വാഹനവും ഇന്ന് രാവിലെ പരിശോധിച്ചതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *