Newsskerala

കള്ളന്‍ വിജയന്‍’ ലേഖനം പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് എം. സ്വരാജ്

തിരുവനന്തപുരം: സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ ലേഖന വിവാദമില്ല, പുറത്തുവന്ന വാര്‍ത്തകള്‍ നിഷേധിച്ച് എം.ഡി എം സ്വരാജ്. കള്ളന്‍ വിജയന്‍ എന്ന ലേഖനം പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചിട്ടില്ല. ആര്‍ക്കെതിരെയും ദേശാഭിമാനിയില്‍ നടപടിയില്ല. നടപടി ഉണ്ടെങ്കില്‍ മറ്റുള്ളവരോട് പറയേണ്ട കാര്യവുമില്ല. വാരാന്തപ്പതിപ്പ് വൈകിയത് സാങ്കേതിക കാരണങ്ങളാല്‍, കാരണം വിശദീകരിക്കേണ്ട കാര്യമില്ല. എഡിറ്റര്‍ക്കെതിരെ നടപടിയെടുത്തിട്ടില്ല. എല്ലാ ലേഖനങ്ങളും കൊടുക്കണമെന്നില്ല. തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നു. പത്രം വിതരണം ചെയ്തില്ലെന്ന് പ്രചരിപ്പിച്ചു. വി എസ് അനുസ്മരണം ഒഴിവാക്കിയെന്നത് തെറ്റെന്നും എം സ്വരാജ് വ്യക്തമാക്കി.
നടക്കുന്നത് തെറ്റായ പ്രചരണങ്ങള്‍. ഇത് മാധ്യമ ധാര്‍മികതയ്ക്ക് നിരക്കുന്നതല്ല. അച്ചടിച്ച പത്രം വിതരണം ചെയ്തില്ല എന്ന് പ്രചരിപ്പിച്ചു. ഒറ്റ മണിക്കൂറില്‍ തന്നെ എത്ര വാര്‍ത്തകളാണ് മാറി മാറി വന്നത്. അച്ചടിച്ചത് വിതരണം ചെയ്തില്ല എന്ന് പിന്നീട് സൂചിപ്പിച്ചു. എല്ലാ വാര്‍ത്തകളും തെറ്റാണ്. അച്ചടിച്ച് വിതരണം ചെയ്തിട്ടില്ല എന്നത് തെറ്റ്.

Leave a Comment

Your email address will not be published. Required fields are marked *