Newsskerala

ഫുട്ബോള്‍ ലോക കപ്പ് ഇന്ത്യയില്‍ കാണിക്കാന്‍ സീ എന്റര്‍ടൈന്‍മെന്റ്സ്

തിരുവനന്തപുരം: മെക്സിക്കോ, യുഎസ്എ, കാനഡ എന്നീ രാജ്യങ്ങളിലായി നടക്കാനിരിക്കുന്ന 2026-ലെ ഫിഫ ലോക കപ്പ് മത്സരങ്ങളുടെ ഇന്ത്യയിലേക്കുള്ള സംപ്രേക്ഷണ അവകാശം ഒടുവില്‍ സി എന്റര്‍ടൈന്‍മെന്റ്സ് സ്വന്തമാക്കിയതായി വിവരം. ഇതോടെ
ആഴ്ചകളോളം നീണ്ടുനിന്ന അനിശ്ചിതത്വത്തിനും ഉത്കണ്ഠകള്‍ക്കും വിരാമമായിരിക്കുകയാണ്. ജൂണ്‍ 12ന് ആരംഭിക്കുന്ന മത്സരങ്ങള്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് തങ്ങളുടെ സ്വീകരണ മുറികളിലിരുന്നും ക്ലബുകളിലും വലിയ സ്‌ക്രീനിലുമൊക്കെയായി കാണാനാകും.

Leave a Comment

Your email address will not be published. Required fields are marked *