ഗവർണർക്ക് Z Plus കാറ്റഗറി കേന്ദ്ര സുരക്ഷ
പോലീസിന് ഗവര്‍ണറുടെ ശകാരം
ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ നിയമവ്യവസ്ഥ തകർക്കാൻ ശ്രമിക്കുന്നു എന്ന് ഗവർണർ
രണ്ടുമണിക്കൂർ നീണ്ടുനിന്ന കുത്തിയിരിപ്പ് പ്രതിഷേധത്തിനൊടുവിൽ ജാമ്യമില്ല വകുപ്പുച്ചേർത്ത് 17 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ എഫ്.ഐ.ആർ ഇട്ടതിന്റെ പകർപ്പ് പോലീസ് നൽകിയശേഷം ആരിഫ് മുഹമ്മദ് ഖാൻ സമരം അവസാനിപ്പിച്ചു
കച്ചവടം മുടങ്ങിയതിന് മുന്നിലിരുന്ന് കുത്തിയിരിപ്പ് നടത്തിയ കടയുടെ ഉടമസ്ഥന് ആയിരം രൂപ നഷ്ടപരിഹാരം നൽകി ഗവർണർ
തിരുവനന്തപുരത്തെപ്പോലെ കൊല്ലത്തും ഇന്ന് എസ്എഫ്ഐക്കാർ വടികൊണ്ട് തന്റെ കാർ ആക്രമിച്ചു എന്ന് ഗവർണർ
എസ്എഫ്ഐക്കാർ പിണറായി വിജയൻറെ ദിവസകൂലിക്കാർ
പോലീസ് നിസ്സഹായർ; അവർ മുഖ്യമന്ത്രിയുടെ നിർദ്ദേശം പാലിക്കുന്നു
മുഖ്യമന്ത്രി പിണറായി വിജയനാണ് റോഡിലൂടെ പോകുന്നതെങ്കിൽ ഇത്ര വലിയ ഒരു പോലീസ് സംഘം കരിങ്കൊടി പ്രതിഷേധകരെ ഇത്തരമൊരു പ്രതിഷേധത്തിന് അനുവദിക്കുമോ എന്ന ഗവർണർ
റോഡരികിൽ നിന്നുള്ള കരിങ്കൊടി പ്രതിഷേധത്തിൽ എതിർപ്പില്ല; തൻറെ കാർ ആക്രമിച്ചതിനാലാണ് പുറത്തിറങ്ങിയ
കൊല്ലം: നിലമേലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്.എഫ.്ഐയുടെ പ്രതിഷേധം. അന്‍പതിലധികം പ്രവര്‍ത്തകര്‍ എസ്.എഫ്.ഐയ്ക്കെതിരെ കരിങ്കൊടി കാട്ടി. പ്രതിഷേധം കണ്ടതോടെ ഗവര്‍ണര്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി. പൊലീസിനെ ശകാരിച്ച ഗവര്‍ണര്‍ വാഹനത്തില്‍ കയറാന്‍ കൂട്ടാക്കാതെ ഗവര്‍ണര്‍ റോഡില്‍ നില്‍ക്കുകയാണ്.
മുഖ്യമന്ത്രിക്കും ഇങ്ങനെയാണോ സുരക്ഷയെന്ന് ഗവര്‍ണര്‍ പോലീസിനോട് ചോദിക്കുന്നുണ്ടായിരുന്നു. 12 പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്്തായി ഗവര്‍ണര്‍ അറിയിച്ചു.
12 പേരെ മാത്രമാണോ അറസ്റ്റ് ചെയ്തതെന്നും ഗവര്‍ണര്‍ ചോദിച്ചു. സമരക്കാര്‍ റോഡിലേക്കിറങ്ങിയതാണ് ഗവര്‍ണറെ പ്രകോപിപ്പിച്ചത്. നിലമേലില്‍ ഒരു ചായയ്ക്കടക്ക് സമീപമാണ് ഗവര്‍ണര്‍ ഇരുന്ന് പ്രതിഷേധിക്കുന്നത്.