Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

തൃശൂരില്‍ പുലിക്കളി നടത്താന്‍ അനുമതി

തൃശൂര്‍: തൃശൂര്‍ നഗരത്തില്‍ ഓണാഘോഷത്തിന്റെ ഭാഗമായുള്ള പുലിക്കളി നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഓണാഘോഷങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതോടെ നാലോണാനാളില്‍ തൃശൂര്‍ നഗരത്തില്‍  പുലിക്കളി നടത്തുന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനിന്നിരുന്നു.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം 11 ടീമുകള്‍ പുലിക്കളിക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തൃശൂരിന്റെ തനത് കലയായ പുലിക്കളിക്കും, കുമ്മാട്ടിക്കളിക്കും കോര്‍പറേഷന്‍ ധനസഹായവും നല്‍കുന്നുണ്ട്. പുലിക്കളിക്ക് ടൂറിസം വകുപ്പിന്റെ  ധനസഹായവുമുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *