തൃശൂര്‍: കേരളത്തിലെ ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസും, യു.ഡി.എഫും സിറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്തി. ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി യു.ആര് പ്രദീപ് 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. 64,259 വോട്ടുകളാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് 52,137 വോട്ട് നേടി.
ശക്തമായ ത്രികോണമത്സരം നടന്ന പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. 18,198 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയമുറപ്പിച്ചിരിക്കുന്നത്. ഷാഫി നേടിയതിനേക്കാള്‍ ഭൂരിപക്ഷത്തോടെയാണ് രാഹുലിന്റെ ജയം. ബി.ജെ.പി സ്ഥാനാര്‍ത്ഥി സി.കൃഷ്ണകുമാറാണ് രണ്ടാം സ്ഥാനത്ത്. എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്താണ്.
വയനാട് ലോക്സഭാ മണ്ഡലത്തില്‍ യു.ഡി.എഫിലെ പ്രിയങ്കാ ഗാന്ധി നാല് ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മുന്നിലാണ്.