Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്ത് മത്സരിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍

തൃശൂര്‍: അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തില്‍ മത്സരിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു. പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ മാറ്റം അഗ്രഹിക്കുന്നു. നാട്ടില്‍ വികസനം വരണം. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയവും ബോണ്ട് നോട്ടീസും ചര്‍ച്ച ചെയ്തിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട ലൈംഗികാരോപണവും, വിവാദങ്ങളും ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ നിന്ന് ജനശ്രദ്ധതിരിച്ചുവിടാനാണെന്നും അദ്ദേഹം ആരോപിച്ചു.
തിരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് ഇഡി അന്വേഷണവും നോട്ടീസുമെന്ന പരാതി ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെളിവ് കിട്ടിയാല്‍ അന്വേഷണത്തിന്റെ ഭാഗമായി ഇഡി അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *