Newsskerala

കോഴ ആരോപണം ; തൃശൂർ ഡിസിസി പ്രസിഡന്റിനെതിരെ മുഖ്യമന്ത്രിക്കും വിജിലൻസിനും പരാതി

തൃശൂർ : തൃശൂർ കോർപറേഷനിൽ മേയറാകാൻ ഡിസിസി പ്രസിഡന്റ് പണം ആവശ്യപ്പെട്ടെന്ന ലാലി ജെയിംസിൻ്റെ ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും വിജിലൻസിനും പരാതി.  ആലപ്പുഴ സ്വദേശി വിമൽ കെ.കെയാണ് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ഡിസിസി പ്രസിഡൻ്റ് ജോസഫ് ടാജറ്റിനെതിരെ അന്വേഷണം വേണമെന്നാണ് ആവശ്യം. ലാലി ജെയിംസിന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ആവശ്യം. തനിക്ക് അർഹതപ്പെട്ടതാണ് മേയർ പദവി എന്ന് പൊതുജനങ്ങൾക്കും അറിയാവുന്ന കാര്യമാണെന്ന് ലാലി ജെയിംസ് നേരത്തെ ആരോപിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *