ന്യൂഡല്‍ഹി: പ്രീമിയം പെട്രോളിന്റെ വില വര്‍ധിപ്പിച്ചു. ലിറ്ററിന് 2.35 രൂപ വരെയാണ് വര്‍ധിപ്പിച്ചത്. ഉയര്‍ന്ന ഒക്ടെയ്ന്‍ അടങ്ങിയ പ്രീമിയം പെട്രോളിനാണ് വില കൂട്ടിയത്. സാധാരണ പെട്രോള്‍ വിലയില്‍ നിലവില്‍ മാറ്റം വരുത്തിയിട്ടില്ല. ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികളാണ് വില കൂട്ടിയത്. അന്താരാഷ്ട്ര വിപണിയില്‍ വിലയിലുണ്ടായ വര്‍ധനവും പശ്ചിമേഷ്യയിലെ നിലവിലെ സംഘര്‍ഷാവസ്ഥയുമാണ് വില വര്‍ധനവിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഡല്‍ഹി, മുംബൈ, കോല്‍ക്കത്ത, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ പുതുക്കിയ വില നിലവില്‍ വന്നു. പ്രാദേശിക നികുതികള്‍ അനുസരിച്ച് ഓരോ സംസ്ഥാനത്തും വിലയില്‍ നേരിയ വ്യത്യാസമുണ്ടാകും.
പ്രീമിയം പെട്രോള്‍ വില ലിറ്ററിന് 2.35 രൂപ വരെ കൂട്ടി















