തിരുവനന്തപുരം: കൊടുംചൂടിനിടെ സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗ് തുടങ്ങി. രാത്രികാലങ്ങളില്‍ 15 മിനിറ്റ് ലോഡ് ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തിയേക്കും. വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 117 ദശലക്ഷം യൂണിറ്റിന് മുകളിലേക്ക് എത്തിയതോടെയാണിത്.
ഒരാഴ്ച മുന്‍പുതന്നെ മലബാര്‍ മേഖലയിലെ ചില ഭാഗങ്ങളില്‍ ലോഡ് ഷെഡ്ഡിംഗ് തുടങ്ങിയിരുന്നു. ഇതിനുപിന്നാലെ തിരുവിതാംകൂര്‍, കൊച്ചി മേഖലകളിലും 10-15 മിനിറ്റ് ലോഡ് ഷെഡ്ഡിംഗ് ആരംഭിച്ചിരിക്കുന്നത്.എന്നാല്‍ ലോഡ് ഷെഡ്ഡിംഗ് ആരംഭിച്ചിട്ടില്ലെന്നും വൈദ്യുതി പ്രതിസന്ധി നേരിടാന്‍ ചില നിര്‍ദേശങ്ങളും ക്രമീകരണങ്ങളും ഏര്‍പ്പെടുത്തുകയാണെന്നാണ് കെഎസ്ഇബി അധികൃതര്‍ പറയുന്നത്. വരും ദിവസങ്ങളിലും ചൂട് തുടര്‍ന്നാല്‍ വൈദ്യുതി നിയന്ത്രണം അരമണിക്കൂറാക്കും.
സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗ്














