തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എന്‍. പ്രശാന്തിന്റെയും സസ്പെന്ഷന് സര്‍ക്കാര്‍ പിന്‍വലിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷമായി എന്‍. പ്രശാന്ത് സസ്പെന്‍ഷനിലാണ്. ബി. അശോക് സസ്പെന്‍ഷനിലായിട്ട് ഒന്നര മാസത്തോളമായി. ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ സാമൂഹിക മാധ്യമത്തിലൂടെ വിമര്‍ശിച്ചതിന്റെ പേരിലാണ് എന്‍. പ്രശാന്തിനെ സസ്പെന്‍ഡ് ചെയ്തത്. പിണറായി വിജയനേയും മുന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളേയും വിമര്‍ശിച്ച് അഭിമുഖം നല്‍കിയതിനു പിന്നാലെയാണ് ബി. അശോകിനെ സസ്പെന്‍ഡ് ചെയ്തത്.
എന്‍.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്പെന്ഷന് പിന്‍വലിച്ചു















